• Latest News

    Tuesday, July 11, 2017

    മുഖംമൂടി സംഘം ബി.ജെ.പി ജില്ലാ പ്രസിഡണ്ടിന്റെ കാര്‍ തടഞ്ഞതായി പരാതി
    Tuesday, July 11, 2017
    1:11:00 PM

    മേല്‍പറമ്പ്: ബി.ജെ.പി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്തിന്റെ കെഎല്‍ 60 ജെ 5986 ഇയോണ്‍ കാര്‍ മുഖംമൂടി സംഘം തടഞ്ഞതായി പരാതി. തിങ്കളാഴ്ച രാത്രി പത്തരമണിക്ക് മേല്‍പറമ്പ് കട്ടക്കാലില്‍ വെച്ചാണത്രെ സംഭവം.[www.malabarflash.com]

    സംഭവം നടക്കുമ്പോള്‍ ശ്രീകാന്ത് കാറിലുണ്ടായിരുന്നില്ല. തിങ്കളാഴ്ച ഡ്രൈവറായി പോയിരുന്ന യുവമോര്‍ച്ച മണ്ഡലം പ്രസിഡണ്ട് പ്രദീപ് എം. കൂട്ടക്കനി മാത്രമേ കാറിലുണ്ടായിരുന്നുള്ളു. നീലേശ്വരത്തെ യോഗം കഴിഞ്ഞ് മടങ്ങുകയായിരുന്ന ശ്രീകാന്ത് തൃക്കണ്ണാട്ട് ഇറങ്ങിയിരുന്നു. കൂടെയുണ്ടായിരുന്ന ബി.ജെ.പി സംസ്ഥാന സമിതി അംഗം പി. സുരേഷ് കുമാര്‍ ഷെട്ടിയെ കാസര്‍കോട്ടിറക്കി മടങ്ങുമ്പോഴാണത്രെ നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത രണ്ടുബൈക്കിലെത്തിയ മുഖംമൂടി സംഘം കാര്‍ തടഞ്ഞുനിര്‍ത്തിയത്.

    സംഘം കാറിന്റെ ഡോര്‍ തുറക്കാന്‍ ആവശ്യപ്പെട്ടു.
    ഗ്ലാസ് താഴ്ത്തി കാര്യമന്വേഷിച്ചപ്പോള്‍ കാറിനകത്ത് നോക്കി സംഘം പിന്‍വാങ്ങുകയായിരുന്നുവത്രെ. ശ്രീകാന്തിനെ ലക്ഷ്യം വെച്ച് വന്നവരാണ് ഇതിന് പിന്നിലെന്നാണ് ബി.ജെ.പി നേതൃത്വം ആരോപിക്കുന്നത്. സംഭവത്തെ കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് പ്രദീപ് എം. കൂട്ടക്കനി ബേക്കല്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.



    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മുഖംമൂടി സംഘം ബി.ജെ.പി ജില്ലാ പ്രസിഡണ്ടിന്റെ കാര്‍ തടഞ്ഞതായി പരാതി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top