• Latest News

    Friday, July 7, 2017

    നടി സോണിക ചൗഹാന്റെ മരണം: ബംഗാളി നടന്‍ വിക്രം ചാറ്റര്‍ജി അറസ്റ്റില്‍
    Friday, July 7, 2017
    3:08:00 PM

    കൊല്‍ക്കത്ത: നടിയും ടെലിവിഷന്‍ അവതാരകയും മോഡലുമായ സോണിക ചൗഹാന്‍ കാറപകടത്തില്‍ മരിച്ച സംഭവത്തില്‍ ബംഗാളി നടന്‍ വിക്രം ചാറ്റര്‍ജി (29) അറസ്റ്റില്‍. ടോളിഗഞ്ച് പോലീസാണ് വിക്രം ചാറ്റര്‍ജിയെ അറസ്റ്റ് ചെയ്തത്. മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് നടനെതിരെ കേസെടുത്തിരിക്കുന്നത്. [www.malabarflash.com]

    ഏപ്രില്‍ 29 ന് ദക്ഷിണ കൊല്‍ക്കത്തയിലെ റാഷ്ബെഹാരി അവന്യുവില്‍് കാര്‍ അപകടത്തിലാണ് സോണിക മരിച്ചത്. വിക്രമായിരുന്നു കാര്‍ ഓടിച്ചത് അപകടം നടന്നയുടനെ ഇരുവരെയും ആസ്പത്രിയിലെത്തിച്ചെങ്കിലും സോണികയുടെ ജീവന്‍ രക്ഷിക്കാനായില്ല.

    മദ്യപിച്ച് അമിത വേഗതയില്‍ കാര്‍ ഓടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പറയുന്നത്. എന്നാല്‍ ഇക്കാര്യം വിക്രം നിഷേധിച്ചു. അപകടം നടന്നതിന് ശേഷം വിക്രം അറസ്റ്റിലായിരുന്നുവെങ്കിലും മെയ് 5 ന് ജാമ്യത്തില്‍ പുറത്തിറങ്ങിയിരുന്നു.

    നടിയുടെ മരണം ബംഗാളില്‍ തൃണമൂലും ബിജെപിയും തമ്മിലുള്ള തര്‍ക്കത്തിനും കാരണമായിരുന്നു. ബംഗാളി സിനിമയുമായി അടുത്ത ബന്ധമുള്ള പിഡ്ബ്ലുഡി മന്ത്രി അരുപ് ബിശ്വാസാണ് വിക്രത്തെ സംരക്ഷിക്കുന്നതെന്നും വിക്രം തെറ്റ് അംഗീകരിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നു.

    മുംബൈ മോഡലിങ് രംഗത്ത് സജീവസാന്നിധ്യമായിരുന്ന സോണിക കൊല്‍ക്കത്ത സ്വദേശിയാണ്. മിസ് ഇന്ത്യ ഫൈനലിസ്റ്റും പ്രൊ കബഡി ലീഗിന്റെ അവതാരകയുമായിരുന്നു ഇവര്‍.


    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: നടി സോണിക ചൗഹാന്റെ മരണം: ബംഗാളി നടന്‍ വിക്രം ചാറ്റര്‍ജി അറസ്റ്റില്‍ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top