• Latest News

  Tuesday, July 18, 2017

  ഷംനയുടെ മരണകാരണം ചികിത്സാപ്പിഴവ് തന്നെയെന്ന് ക്രൈംബ്രാഞ്ച്
  Tuesday, July 18, 2017
  2:42:00 AM

  കൊ​ച്ചി: ക​ള​മ​ശ്ശേ​രി ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് വി​ദ്യാ​ര്‍ഥി​നി ഷം​ന ത​സ്‌​നീം കു​ത്തി​വെ​പ്പി​നെ​ത്തു​ട​ര്‍ന്ന് മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ഡോ.​ജി​ല്‍സ് ജോ​ര്‍ജ്, ഡോ.​കൃ​ഷ്ണ​മോ​ഹ​ന്‍ എ​ന്നി​വ​രു​ള്‍പ്പെ​ടെ 15 പേ​ര്‍ കു​റ്റ​ക്കാ​രെ​ന്ന് ക്രൈം​ബ്രാ​ഞ്ച്.[www.malabarflash.com]

  അ​ത്യ​ന്തം ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട വി​ദ്യാ​ര്‍ഥി​ക്ക് മ​തി​യാ​യ ചി​കി​ത്സ ല​ഭി​ച്ചി​ല്ലെ​ന്നും ഗു​രു​ത​ര പി​ഴ​വാ​ണ് ഇ​വ​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ​തെ​ന്നും​ ക്രൈം​ബ്രാ​ഞ്ചി​​െൻറ​യും മെ​ഡി​ക്ക​ല്‍ അപ്പെക്‌സ് ബോ​ഡി​യുടെ​യും റി​പ്പോ​ര്‍ട്ടി​ൽ പ​റ​യു​ന്നു.

  മ​ക​ളു​ടെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യുണ്ടെന്നും അ​ന്വേ​ഷി​ക്ക​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ട്​ ഷം​ന​യു​ടെ പി​താ​വ്​ ക​ണ്ണൂ​ർ ശി​വ​പു​രം സ്വ​ദേ​ശി അ​ബൂ​ട്ടി ക​ള​മ​ശ്ശേ​രി പോലീ​സ്​ സ്​​റ്റേ​ഷ​നി​ൽ ന​ൽ​കി​യ പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​ണ്​ തൃ​ക്കാ​ക്ക​ര അ​സി​സ്​​റ്റ​ൻ​റ് പോലീസ്​ ക​മീ​ഷ​ണ​ർ അ​ന്വേ​ഷ​ണ​മേ​റ്റെ​ടു​ത്ത​ത്.

  എ​ന്നാ​ൽ, പി​ന്നീ​ട്​ ജി​ല്ല മെ​ഡി​ക്ക​ൽ ഒാ​ഫി​സ​റു​ടെ അ​ഭി​പ്രാ​യം ക​ണ​ക്കി​ലെ​ടു​ത്ത്​ കേ​സ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ച്ച​താ​യി പൊ​ലീ​സ്​ ഷം​ന​യു​ടെ പി​താ​വി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. മ​ര​ണം ചി​കി​ത്സ​പ്പി​ഴ​വു​മൂ​ല​മല്ലെന്നാ​യി​രു​ന്നു മെ​ഡി​ക്ക​ൽ ബോ​ർ​ഡ്​ യോ​ഗ​ശേ​ഷം ജി​ല്ല മെ​ഡി​ക്ക​ൽ ഒാ​ഫി​സ​ർ കു​ട്ട​പ്പ​ൻ ​പൊ​ലീ​സി​ന്​ റി​പ്പോ​ർ​ട്ട്​ ന​ൽ​കി​യ​ത്​. പൊ​ലീ​സ്​ നി​ർ​ദേ​ശ​പ്ര​കാ​രം ചേ​ർ​ന്ന മെ​ഡി​ക്ക​ൽ ബോ​ർ​ഡ്​ യോ​ഗ​ത്തി​ൽ പങ്കെ​ടു​ത്ത​ത്​ ജി​ല്ല ആ​ശു​പ​ത്രി​യി​ലെ ഏ​താ​നും ഉ​ദ്യോ​ഗ​സ്ഥ​ർ മാ​ത്ര​മാ​യി​രു​ന്നു.

  ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ ​കോ​ള​ജി​ലെ ഫോ​റ​ൻ​സി​ക്​ വി​ദ​ഗ്​​ധ ഡോ. ​ലി​സ ജോ​ൺ മെ​ഡി​ക്ക​ൽ ബോ​ർ​ഡ്​ ന​ട​പ​ടി​ക​​ൾക്കെ​തി​രെ എ​ഴു​തി​യ വി​യോ​ജ​ന​ക്കു​റി​പ്പാ​ണ്​ കേ​സി​ൽ നി​ർ​ണാ​യ​ക​മാ​യ​ത്. തു​ട​ർ​ന്ന്​ അ​ബൂ​ട്ടി കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​മാ​വ​ശ്യ​പ്പെ​ട്ട്​ ഡി.​ജി.​പി​യെ സ​മീ​പി​ക്കു​ക​യും അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന്​ കൈ​മാ​റു​ക​യു​മാ​യി​രു​ന്നു. മെ​ഡി​ക്ക​ൽ ബോ​ർ​ഡ്​ ന​ട​പ​ടി​ക​ളി​ലെ ദു​രൂ​ഹ​ത ചൂ​​ണ്ടി​ക്കാ​ട്ടി ആ​രോ​ഗ്യ​വ​കു​പ്പ്​ സെ​​ക്ര​ട്ട​റി​യെ നേ​രി​ൽ​ക്ക​ണ്ടും​ പ​രാ​തി ബോ​ധി​പ്പി​ച്ചു. ഷം​ന മ​രി​ച്ച് ഒ​രു​വ​ർ​ഷ​ത്തോ​ള​മാ​യി​ട്ടും അ​ന്വേ​ഷ​ണ​ന​ട​പ​ടി എ​ങ്ങു​മെ​ത്തി​യി​ല്ലെ​ന്നു​കാ​ണി​ച്ച്​ അ​ബൂ​ട്ടി മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ അ​ധ്യ​ക്ഷ​നും പ​രാ​തി ന​ൽ​കി​യി​രു​ന്നു. ​

  പ​നി ബാ​ധി​ച്ച ഷം​ന​ക്ക്​ ന​ൽ​കി​യ ആ​ൻ​റി​ബ​യോ​ട്ടി​ക് കു​ത്തി​വെ​പ്പാ​ണ്​ മ​ര​ണ​കാ​ര​ണ​മാ​യ​തെ​ന്നും കു​ത്തി​വെ​പ്പി​നെ​ത്തു​ട​ർ​ന്ന്​ ത​ള​ർ​ന്നു​വീ​ണ ഷം​ന​യെ ഉ​ട​ൻ പ​രി​ശോ​ധി​ക്കാ​ൻ വാ​ർ​ഡി​ൽ ഡോ​ക്ട​റു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും പ​രാ​തി​യി​ൽ പ​റ​ഞ്ഞി​രു​ന്നു. ന​ഴ്സ് വി​ളി​ച്ച​ത​നു​സ​രി​ച്ച്​ ഡ്യൂ​ട്ടി ഡോ​ക്ട​ർ എ​ത്തി​യെ​ങ്കി​ലും കു​ട്ടി​യെ ര​ക്ഷി​ക്കാ​നു​ള്ള മ​രു​ന്നോ മ​റ്റ്​ ജീ​വ​ൻ​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളോ വാ​ർ​ഡി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല.

  ഐ.​സി.​യു​വി​ലേ​ക്ക്​ മാ​റ്റാ​ൻ സ്ട്രെ​ച്ച​ർ അ​നു​വ​ദി​ച്ചു​കി​ട്ടാ​ൻ​പോ​ലും അ​ര​മ​ണി​ക്കൂ​റോ​ള​മെ​ടു​ത്തു. മ​രിച്ചെ​ന്ന​റി​ഞ്ഞി​ട്ടും വി​ദ​ഗ്ധ ചി​കി​ത്സ​യു​ടെ പേ​രി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ മൃ​ത​ദേ​ഹ​മെ​ത്തി​ച്ച്​ തു​ട​ർ​ചി​കി​ത്സ ന​ട​ത്തി​യ​താ​യി തെ​റ്റി​ദ്ധ​രി​പ്പി​ച്ചെ​ന്നും പ​രാ​തി​യി​ൽ വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു.  Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
  • Comments
  • Facebook Comments

  0 comments:

  Post a Comment

  Item Reviewed: ഷംനയുടെ മരണകാരണം ചികിത്സാപ്പിഴവ് തന്നെയെന്ന് ക്രൈംബ്രാഞ്ച് Rating: 5 Reviewed By: UMRAS vision
  Scroll to Top