• Latest News

    Monday, July 31, 2017

    ചെന്നിത്തലയും എം.എം ഹസനും ബി.ജെ.പി യുടെ വക്കാലത്തേറ്റെടുക്കരുത്: എസ്.ഡി.പി.ഐ
    Monday, July 31, 2017
    2:34:00 AM

    കോഴിക്കോട്: കുളം കലക്കി മീന്‍ പിടിക്കാനുള്ള ബി.ജെ.പി യുടെ ഗൂഢതന്ത്രമാണ് തലസ്ഥാന നഗരിയിലെ സംഘര്‍ഷങ്ങള്‍ക്ക് അടിസ്ഥാന കാരണമെന്നും ക്രമസമാധാന നില തകര്‍ന്നുവെന്ന് വരുത്തി തീര്‍ത്ത് കേരളത്തില്‍ പ്രസിഡണ്ട് ഭരണം കൊണ്ട് വരാനുള്ള നീക്കത്തെ സഹായിക്കുന്ന പ്രതികരണമാണ് യു.ഡി.എഫ് നേതാക്കളില്‍ നിന്നുണ്ടാകുന്നതെന്നും എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി.[www.malabarflash.com]

    എല്ലാ കൊലപാതകങ്ങളും അപലപിക്കപ്പെടേണ്ടതാണ്. എന്നാല്‍ കൊടിഞ്ഞി ഫൈസലും കാസര്‍കോട്‌ റിയാസ് മൗലവിയും അകാരണമായി ആര്‍.എസ്.എസ് കൊലക്കത്തിക്കിരയായപ്പോഴുണ്ടാകാത്ത ജാഗ്രതയും പ്രതിഷേധവുമാണ് രമേശ് ചെന്നിത്തലയും എം.എം ഹസനും ഇപ്പോള്‍ പ്രകടിപ്പിക്കുന്നത്. 

    ഒരു ആര്‍.എസ്.എസ് കാര്യവാഹക് കൊല്ലപ്പെട്ടതിനെതിരെ യു.ഡി.എഫ് കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായ ഗവര്‍ണറുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തുന്നത് ബി.ജെ.പി യുടെ വക്കാലത്തേറ്റെടുക്കുന്നതിന് തുല്യമാണ്.
    ഗുരുതരമായ സാമ്പത്തികാരോപണങ്ങളെ തുടര്‍ന്ന് മുഖം നഷ്ടപ്പെട്ട ബി.ജെ.പി നേതാക്കളെ രക്ഷിക്കാനുള്ള ഗൂഢപദ്ധതിയുടെ ഫലമായാണ് 
    സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും സംഘര്‍ഷങ്ങളുടലെടുക്കുന്നത്. ഇത് തിരിച്ചറിയാതെ പോകരുതെന്നും അക്രമത്തിലൂടെയും പ്രവര്‍ത്തകരെ കുരുതി കൊടുത്തും അധികാരത്തിലേക്ക് വഴി തുറക്കുകയെന്ന ബി.ജെ.പി യുടെ തന്ത്രത്തെ കേരള ജനത പരാജയപ്പെടുത്തണമെന്നും അബ്ദുല്‍ മജീദ് ഫൈസി അഭ്യര്‍ത്ഥിച്ചു


    Monetize your website traffic with yX Media

     Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ചെന്നിത്തലയും എം.എം ഹസനും ബി.ജെ.പി യുടെ വക്കാലത്തേറ്റെടുക്കരുത്: എസ്.ഡി.പി.ഐ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top