• Latest News

    Monday, July 31, 2017

    മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മഅ്ദനിക്ക് അനുമതി
    Monday, July 31, 2017
    1:23:00 PM

    ന്യൂ​ഡ​ല്‍ഹി: മൂ​ത്ത മ​ക​ൻ ഉ​മ​ർ മു​ഖ്​​താ​റി​​​​ന്റെ വി​വാ​ഹ​ച​ട​ങ്ങിൽ പങ്കെടുക്കാൻ മഅ്​ദനിക്ക്​ സുപ്രീംകോടതിയുടെ അനുമതി. പി.​ഡി.​പി ചെ​യ​ര്‍മാ​ന്‍ അ​ബ്​​ദു​ന്നാ​സി​ർ മ​അ്ദ​നി സ​മ​ർ​പ്പി​ച്ച സു​പ്രീം​കോ​ട​തിയിൽ നൽകിയ അപേക്ഷയിലാണ്​ അനുമതി നൽകിയത്​.[www.malabarflash.com]

    വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ആ​ഗ​സ്​​റ്റ്​ 14വരെ കേരളത്തിൽ തങ്ങാനാണ്​ അനുമതി. സുരക്ഷയുടെ ചെലവ്​ മഅ്​ദനി വഹിക്കണം.
    ആഗസ്​ത്​ എ​ട്ടി​നും 20നു​മി​ട​യി​ൽ കൊ​ല്ലം, ത​ല​ശ്ശേ​രി, എ​റ​ണാ​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെടു​ക്കാ​ൻ ജാ​മ്യ​വ്യ​വ​സ്​​ഥ​യി​ൽ ഇ​ട​ക്കാ​ല ഇ​ള​വ​നു​വ​ദി​ക്ക​ണ​മെ​ന്നായിരുന്നു മഅ്​ദനിയുടെ ഹ​ര​ജി​യി​ലെ ആ​വ​ശ്യം.
    ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന്​ കേ​ര​ള​ത്തി​ലേ​ക്ക്​ അ​ക​മ്പ​ടി​വ​രു​ന്ന പോലീ​സി​​​​ന്റെ 20 ല​ക്ഷം രൂ​പ​യോ​ളം വ​രു​ന്ന ചെ​ല​വ്​ മ​അ്​​ദ​നി വ​ഹി​ക്ക​ണ​മെ​ന്ന വി​ചാ​ര​ണ കോ​ട​തി ഉ​ത്ത​ര​വ്​ റ​ദ്ദാ​ക്ക​ണ​മെ​ന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.

    നേരത്തെ, ആ​ഗ​സ്​​റ്റ്​ ഒ​ന്നു​മു​ത​ൽ ഏ​ഴു​വ​രെ മാ​താ​വി​നെ കാ​ണാ​ന്‍ ജാ​മ്യ​മ​നു​വ​ദി​ച്ച്​ ഉ​ത്ത​ര​വി​ട്ട ബം​ഗ​ളൂ​രു സി​റ്റി സി​വി​ൽ ആ​ൻ​ഡ്​ സെ​ഷ​ൻ​സ്​ കോ​ട​തി, ഒ​മ്പ​തി​ന്​ തു​ട​ങ്ങു​ന്ന മൂ​ത്ത മ​ക​​​​ന്റെ വി​വാ​ഹ ച​ട​ങ്ങി​ൽ പങ്കെടു​ക്കാ​നും രോ​ഗി​യാ​യ പി​താ​വി​നെ കാ​ണാ​നും അ​നു​മ​തി നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു.
    Monetize your website traffic with yX Media

     Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മഅ്ദനിക്ക് അനുമതി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top