Latest News

സാഗര്‍ ഹോട്ടലിലെ ഒളികാമറക്കേസില്‍ ജീവനക്കാരന് മൂന്നുകൊല്ലം തടവും പിഴയും

കോ​ഴി​ക്കോ​ട്: ഏ​റെ വി​വാ​ദ​മാ​യ സാ​ഗ​ർ​ ഹോ​ട്ട​ലി​ലെ ഒ​ളി​കാ​മ​റ​ക്കേ​സി​ൽ ഏ​ഴ്​ കൊ​ല്ല​ത്തി​ന്​ ശേ​ഷം പ്ര​തി​ക്ക് കോ​ട​തി ശി​ക്ഷ​വി​ധി​ച്ചു. മാ​വൂ​ർ റോ​ഡ് സാ​ഗ​ർ​ഹോ​ട്ട​ലി​ലെ ബാ​ത്ത്റൂ​മി​ൽ മൊ​ബൈ​ൽ കാ​മ​റ ഒ​ളി​പ്പി​ച്ച് സ്​​ത്രീ​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യെ​ന്ന കേ​സി​ൽ ​ക​ല്ലാ​നോ​ട് എ​രാ​ട്ട്​ മൂ​ഴി അ​ഖി​ൽ ജോ​സി​നാ​ണ് (29) നാ​ലാം ജു​ഡീ​ഷ്യ​ൽ ഫ​സ്​​റ്റ്​ ക്ലാ​സ്​ മജിസ്‌ട്രേററ്‌​ വി​ദ്യാ​ധ​ര​ൻ മൂ​ന്നു​വ​ർ​ഷം ത​ട​വും 20,000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ച​ത്.[www.malabarflash.com]

ഐ.​ടി നി​യ​മ​ത്തി​ലെ 63, 67 വ​കു​പ്പു​ക​ൾ പ്ര​കാ​രം മൂ​ന്നു​വ​ർ​ഷം വീ​തം ത​ട​വും പ​തി​നാ​യി​രം രൂ​പ​വീ​തം പി​ഴ​യു​മാ​ണ്​​ വി​ധി​ച്ച​ത്. എ​ന്നാ​ൽ ത​ട​വ്​ ഒ​ന്നി​ച്ച്​ മൂ​ന്ന്​ കൊ​ല്ലം അ​നു​ഭ​വി​ച്ചാ​ൽ മ​തി​യെ​ന്ന്  ഉ​ത്ത​ര​വി​ലു​ണ്ട്.

ഐ.​ടി നി​യ​മ​പ്ര​കാ​രം സം​സ്​​ഥാ​ന​ത്ത്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത ആ​ദ്യ കേ​സു​ക​ളി​ലൊ​ന്നാ​ണി​ത്. ഹോ​ട്ട​ലി​ലെ വെ​യി​റ്റ​റാ​ണ്​ പ്ര​തി.

2010 മാ​ർ​ച്ച് 11നാ​യി​രു​ന്നു കോ​ഴി​ക്കോ​ട്ട് ഏ​റെ പ്രക്ഷോ​ഭ​ങ്ങ​ൾ​ക്കും വി​വാ​ദ​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​യ സം​ഭ​വം. ഹോ​ട്ട​ലി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി​യ കോ​ള​ജ്​ വി​ദ്യാ​ർ​ഥി​നി​ക​ൾ ബാ​ത്ത് റൂ​മി​ൽ എ​ത്തി​യ​പ്പോ​ൾ സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ വ​സ്​​തു​ക​ണ്ട്​  ബ​ഹ​ളം ​ വ​ക്കു​ക​യാ​യി​രു​ന്നു. പെ​ൺ​കു​ട്ടി​ക​ളി​ലൊ​രാ​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ൾ മൊ​ബൈ​ൽ ഫോ​ണാ​ണെ​ന്ന് ക​ണ്ടു.

ക​ട​ലാ​സു​കൊ​ണ്ട്​ മ​റ​ച്ച മൊ​ബൈ​ൽ ഫോ​ണിന്റെ കാ​മ​റ​യു​ടെ ലെ​ൻ​സ്​ പു​റ​ത്ത്​ കാ​ണും​വി​ധം വെച്ചതായാണ്‌​ ക​ണ്ടെ​ത്തി​യ​ത്. കാ​മ​റ ഓ​ൺ ചെ​യ്ത നി​ല​യി​ലാ​യി​രു​ന്നു. ഒ​ന്ന​ര​മ​ണി​ക്കൂ​റോ​ള​മു​ള്ള വി​ഡി​യോ റെ​ക്കോ​ഡ് ചെ​യ്ത​താ​യും ക​ണ്ടെ​ത്തി​യി​രു​ന്നു.

വി​വി​ധ സ​മ​യ​ങ്ങ​ളി​ൽ സ്​​ത്രീ​ക​ളും കു​ട്ടി​ക​ളും ബാ​ത്ത്റൂ​മി​ൽ പോ​യി മ​ട​ങ്ങു​ന്ന ദൃ​ശ്യ​ങ്ങ​ൾ ഇ​തി​ലു​ണ്ട്. പ്ര​തി കാ​മ​റ വെ​ക്കു​ന്ന രം​ഗ​ങ്ങ​ളും പ​തി​ഞ്ഞി​രു​ന്നു. ശാ​സ്​​ത്രീ​യ  പ​രി​ശോ​ധ​ന​യി​ൽ ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്​​ത​മാ​യി.കോ​ട​തി നേ​രി​ട്ട്​ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​ശേ​ഷ​മാ​ണ് വി​ധി പ്ര​ഖ്യാ​പി​ച്ച​ത്.

മൊ​ബൈ​ൽ ഫോ​ണി​ലെ സിം​കാ​ർ​ഡ് പ്ര​തി​യു​ടെ പേ​രി​ലാ​യി​രു​ന്ന​ത്​ കു​റ്റം സം​ശ​യാ​തീ​ത​മാ​യി തെ​ളി​യി​ക്കാ​ൻ പ്രോ​സി​ക്യൂ​ഷ​ന് സ​ഹാ​യ​ക​മാ​യി. ന​ട​ക്കാ​വ് സി.​ഐ​യാ​യി​രു​ന്ന ജ​യ്സ​ൺ കെ. ​അ​ബ്ര​ഹാം, സി.​ഐ ടി.​കെ. അ​ഷ്റ​ഫ് എ​ന്നി​വ​രാ​ണ് കേ​സ്​ അ​ന്വേ​ഷി​ച്ച​ത്.

േപ്രാ​സി​ക്യൂ​ഷ​നു​വേ​ണ്ടി അ​സി​സ്​​റ്റ​ൻ​റ്​ പ​ബ്ലി​ക് പ്രോസി​ക്യൂ​ട്ട​ർ കെ.​എം. തോ​മ​സ്​ ഹാ​ജ​രാ​യി.

കാ​മ​റ ക​ണ്ടെ​ത്തി​യ​ത​റിഞ്ഞെ​ത്തി​യ പെ​ൺ​കു​ട്ടി​യു​ടെ സഹോ​ദ​ര​നെ പോലീസ്​ ​ന​ട​ക്കാ​വ്​ സേ്​​റ്റ​ഷ​നി​ൽ എ​ത്തി​ച്ച്​ മ​ർ​ദി​ച്ച​ത്​ വ​ൻ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി. ​വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ​പ്ര​ക​ട​ന​ത്തി​നി​ടെ ഹോ​ട്ട​ലി​ന്​ നേ​രെ ആ​ക്ര​മ​ണ​വും ഹോ​ട്ട​ൽ​വ്യാ​പാ​രി​ക​ളു​ടെ ഹ​ർ​ത്താ​ലും ന​ട​ന്നു.

അ​ന്ന​ത്തെ സി​റ്റി പോലീ​സ്​ ക​മീ​ഷ​ണ​ർ ശ്രീ​ജി​ത്ത​ട​ക്കം സാ​ക്ഷി​ക​​ളു​ടെ വി​സ്​​താ​രം നീ​ണ്ട​താ​ണ്​ വി​ചാ​ര​ണ നീ​ളാ​ൻ കാ​ര​ണം.Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.