• Latest News

    Saturday, July 1, 2017

    റിയാസ് മുസ്‌ല്യാര്‍ കൊലക്കേസില്‍ മൂന്നുപ്രതികളുടെ ജാമ്യാപേക്ഷ ജില്ലാ കോടതി തള്ളി
    Saturday, July 1, 2017
    2:16:00 PM

    കാസര്‍കോട്: പഴയ ചൂരി മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദിലെ മദ്രസാധ്യാപകന്‍ മടിക്കേരി സ്വദേശി റിയാസ് മുസ്ലിയാരെ  പള്ളിക്കകത്തെ മുറിയില്‍ കയറി വെട്ടികൊന്ന കേസിലെ മൂന്നുപ്രതികളുടെ ജാമ്യഹരജി ജില്ലാ സെഷന്‍സ് ജഡ്ജ് മനോഹര്‍ കിണി തള്ളി.[www.malabarflash.com] 

    കേളുഗുഡ്ഡെ അയ്യപ്പനഗര്‍ ഭജനമന്ദിരത്തിന് സമീപത്തെ അജേഷ് എന്ന അപ്പു(20), കേളുഗുഡ്ഡെയിലെ നിതിന്‍ (19), കേളുഗുഡ്ഡെ ഗംഗൈ നഗറിലെ അഖിലേഷ് എന്ന അഖില്‍ (25) എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. 

    പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കെ. അശോകന്‍ ഹാജരായിരുന്നു. കൊല നടന്ന് 102-ാം ദിവസമാണ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളുന്നത്. പ്രതികളെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിട്ട് 98 ദിവസമായി. 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞത് നേട്ടമായി.




    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: റിയാസ് മുസ്‌ല്യാര്‍ കൊലക്കേസില്‍ മൂന്നുപ്രതികളുടെ ജാമ്യാപേക്ഷ ജില്ലാ കോടതി തള്ളി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top