• Latest News

    Monday, July 10, 2017

    രാജപുരം കോളിച്ചാലില്‍ ദമ്പതികള്‍ വീട്ടിനകത്ത് മരിച്ച നിലയില്‍
    Monday, July 10, 2017
    9:37:00 AM

    രാജപുരം: യുവ ദമ്പതികളെ വീട്ടിനകത്ത് വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. കോളിച്ചാല്‍ എരിഞ്ഞിലംകോട് ഭജനമഠത്തിനു സമീപത്തെ ദിവാകരന്റെ മകന്‍ സുനില്‍ (32), ഭാര്യ ജയലക്ഷ്മി (27) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കടബാധ്യതയെതുടര്‍ന്നാണ് യുവ ദമ്പതികള്‍ ആത്മഹത്യ ചെയ്തതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.[www.malabarflash.com]

    ട്രാവല്‍ ഏജന്‍സിയില്‍ ജോലിക്കാരനാണ് സുനില്‍. ദമ്പതികള്‍ മരിച്ചുകിടക്കുന്ന വിവരം തിങ്കളാഴ്ച രാവിലെ ആറു വയസുകാരനായ മകന്‍ ദേവാനന്ത് അയല്‍വാസികളെ അറിയിക്കുന്നത്. തുടര്‍ന്ന് അയല്‍വാസികളെത്തി പോലീസില്‍ വിവരമറിയിക്കുകയും പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തുകയുമായിരുന്നു. മൃതദേഹത്തിനു സമീപത്തു വെച്ച് വിഷക്കുപ്പികള്‍ പോലീസ് കണ്ടെടുത്തു.  മറ്റൊരു മകന്‍ വിഷ്ണു.

    ഒമ്പത് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. നല്ല സാമ്പത്തിക ശേഷിയുള്ള സുനില്‍കുമാറിന്റെ മരണം സംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റിട്ട. ബാങ്ക് ഉദ്യോഗസ്ഥനാണ് സുനില്‍ കുമാറിന്റെ പിതാവ്.

    മരണവിവരമറിഞ്ഞ് നൂറുകണക്കിനാളുകള്‍ സ്ഥലത്ത് തടിച്ചുകൂടി. ദമ്പതികളും കുട്ടികളും മാത്രമായിരുന്നു വീട്ടില്‍ താമസം. സാമ്പത്തിക പ്രയാസത്തിന്റെ കാരണവും പോലീസ് അന്വേഷിക്കുന്നുണ്ട്.




    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: രാജപുരം കോളിച്ചാലില്‍ ദമ്പതികള്‍ വീട്ടിനകത്ത് മരിച്ച നിലയില്‍ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top