• Latest News

    Tuesday, July 18, 2017

    ആണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ വൈദികന്‍ അറസ്റ്റില്‍
    Tuesday, July 18, 2017
    11:26:00 AM

    വയനാട്: മീനങ്ങാടിയില്‍ ബാലഭവനിലെ ആണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ വൈദികന്‍ അറസ്റ്റില്‍. കണ്ണൂര്‍ കൊട്ടിയൂര്‍ സ്വദേശി ഫാ.സജി ജോസഫാണ് മംഗളൂരുവില്‍ നിന്ന് അറസ്റ്റിലായത്. പോക്സോ നിയമപ്രകാരമാണ് കേസ്.[www.malabarflash.com]

    പ്രതിയായ വൈദികൻ കഴിഞ്ഞ മൂന്നു ദിവസമായി ഒളിവിലായിരുന്നു. ഇതേതുടർന്ന് പോലീസ് സംസ്ഥാനത്തിനകത്തും പുറത്തും തിരച്ചിൽനടത്തിയിരുന്നു. കഴിഞ്ഞ അക്കാദമിക് വർഷത്തിലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. മീനങ്ങാടി സെന്റ്.വിന്റ്സെന്റ് ബാലഭവനിലായിരുന്നു ഇയാൾ കുട്ടികളെ പീഡിപ്പിച്ചത് എന്നാണ് ആരോപണം.

    രണ്ടു കുട്ടികളാണ് പീഡനവിവരം രക്ഷിതാക്കളെ അറിയിച്ചത്. തുടർന്ന് രക്ഷിതാക്കൾ ചൈൽഡ് ലൈനെ അറിയിക്കുകയും കൗൺസിലിങ്ങിന് ശേഷം റിപ്പോർട്ട് പോലീസിന് സമർപ്പിക്കുകയുമായിരുന്നു. കഴിഞ്ഞ അവധിക്കാലത്താണ് അതിക്രമം നടന്നത് എന്നാണ് കുട്ടികൾ നൽകിയ മൊഴി.


    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ആണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ വൈദികന്‍ അറസ്റ്റില്‍ Rating: 5 Reviewed By: UMRAS vision
    Scroll to Top