• Latest News

    Saturday, July 8, 2017

    തൊഴില്‍ ഇല്ലായ്മയും വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച് തൊഴില്‍ ലഭിക്കാത്തതും ഇന്ത്യയില്‍ രൂക്ഷമാകുന്നു: പി എ മുഹമ്മദ് റിയാസ്
    Saturday, July 8, 2017
    10:37:00 PM

    ഉദുമ: തൊഴില്‍ ഇല്ലായ്മയും വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച് തൊഴില്‍ ലഭിക്കാത്തതും ഇന്ത്യയില്‍ രൂക്ഷമാകുന്നതായി ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ് പറഞ്ഞു.[www.malabarflash.com]

    ഡിവൈഎഫ്‌ഐ ഉദുമ ബ്ലോക്ക് കമ്മിറ്റി പാലക്കുന്ന് സാഗര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച വിജയോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഹമ്മദ് റിയാസ്. 

    പ്യൂണ്‍ ജോലിയ്ക്ക് പോലും എംടെക് ബിടെക് ഉള്ളവര്‍ അപേക്ഷകരാകുന്നു. ഇന്ത്യയില്‍ ഐടി ഉദ്യോര്‍ഥികള്‍ അമേരിക്കയില്‍ പോയി ജോലിയെടുക്കണ്ടേ അവസ്ഥയിലാണ്. ഇപ്പോള്‍ വിസയില്‍നിയന്ത്രണം വന്നതോടെ ഇന്ത്യയില്‍ തന്നെ ചെറിയ ശമ്പളത്തില്‍ ജോലിയെടുക്കണ്ടേ അവസ്ഥയിലാണ്. യാതൊരു ആനുകൂല്യവുമില്ലാത്ത കരാര്‍ തൊഴിലാളികളുടെ എണ്ണവും ദിനംപ്രതി വര്‍ദ്ധിക്കുന്നതായി മുഹമ്മദ് റിയാസ് പറഞ്ഞു. 

    ബ്ലോക്ക് പ്രസിഡന്റ് പി അനില്‍കുമാര്‍ അധ്യക്ഷനായി. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയ പള്ളിക്കര, ഉദുമ, ചെമ്മനാട് പഞ്ചായത്ത് പരിധിയിലെ വിദ്യാര്‍ഥികള്‍ക്കും സംസ്ഥാന യുവജനക്ഷേമ കമീഷനായി നിയമിച്ച ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ മണികണ്ഠനും ഉപഹാരങ്ങള്‍ നല്‍കി അനുമോദിച്ചു. 

    സിപിഐ എം ജില്ലാ സെക്രട്ടറി സെക്രട്ടറിയറ്റംഗം കെ വി കുഞ്ഞിരാമന്‍, എം സബീഷ്, ബി വൈശാഖ് എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി എ വി ശിവപ്രസാദ് സ്വാഗതവും രതീഷ് ബാര നന്ദിയും പറഞ്ഞു.



    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: തൊഴില്‍ ഇല്ലായ്മയും വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച് തൊഴില്‍ ലഭിക്കാത്തതും ഇന്ത്യയില്‍ രൂക്ഷമാകുന്നു: പി എ മുഹമ്മദ് റിയാസ് Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top