• Latest News

    Saturday, July 1, 2017

    ബന്തടുക്ക സ്വദേശിയായ ഹോട്ടലുടമ ഗുജറാത്തില്‍ ഷോക്കേറ്റ്‌ മരിച്ചു
    Saturday, July 1, 2017
    2:53:00 PM

    ബന്തടുക്ക:ബന്തടുക്ക സ്വദേശിയായ യുവാവ്‌ ഗുജറാത്തില്‍ ഷോക്കേറ്റു മരിച്ചു. മാണിമൂല ബേത്തലത്തെ ബാലകൃഷ്‌ണ റൈ-രേഖ ദമ്പതികളുടെ മകന്‍ വിനോദ്‌ റൈ(25) ആണ്‌ മരിച്ചത്‌.[www.malabarflash.com]

    ഏഴ്‌ വര്‍ഷത്തോളമായി സഹോദരങ്ങളോടൊപ്പം ഗുജറാത്തില്‍ ഹോട്ടല്‍ വ്യാപാരം നടത്തി വരികയായിരുന്നു വിനോദ്‌. പുതുതായി തുടങ്ങുന്ന ഹോട്ടല്‍ മുറിയുടെ ഷട്ടര്‍ തുറക്കുന്ന സമയത്ത്‌ വെളളിയാഴ്ച വൈകുന്നേരമാണ്‌ വിനോദിനും കൂടെ ഉണ്ടായിരുന്ന തൊഴിലാളിക്കും ഷോക്കേറ്റത്‌. വിനോദ്‌ സംഭവസ്ഥലത്ത്‌ തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ തൊഴിലാളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്‌. 

    ചന്ദ്രശേഖര്‍റൈ, അവിനാശ്‌ റൈ എന്നിവര്‍ സഹോദരങ്ങളാണ്‌. ചന്ദ്രശേഖര്‍ റൈ ഒരു മാസം മുമ്പാണ്‌ വിവാഹിതനായത്‌.
    ഇതിനെ തുടര്‍ന്ന്‌ ഇയാള്‍ ഇപ്പോള്‍ ബന്തടുക്ക മാണിമൂല വീട്ടിലാണ്‌ താമസം. 

    വിവാഹ ചടങ്ങില്‍ പങ്കെടുത്ത്‌ മറ്റൊരു സഹോദരനായ അവിനാഷ്‌ ഗുജറാത്തിലേക്ക്‌ പോയിരുന്നു. മൃതദേഹം ശനിയാഴ്ച രാത്രിയോടെ നാട്ടിലെത്തിക്കാനുള്ള ശ്രമം നടന്നു വരികയാണ്‌.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ബന്തടുക്ക സ്വദേശിയായ ഹോട്ടലുടമ ഗുജറാത്തില്‍ ഷോക്കേറ്റ്‌ മരിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top