• Latest News

    Sunday, July 9, 2017

    പനിക്കു ചികിത്സയ്‌ക്കെത്തിയ നാലു വയസ്സുകാരന്റെ തലയില്‍ അശുപത്രിയിലെ വാതില്‍ ഇളകി വീണു
    Sunday, July 9, 2017
    2:06:00 AM

    നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ അമ്മയും കുഞ്ഞും ബ്ലോക്കിലെ കുട്ടികളുടെ വാര്‍ഡിലെ വാതില്‍ ഇളകിവീണ് നാലുവയസ്സുകാരന്റെ തലയ്ക്ക് പരിക്ക്. [www.malabarflash.com]

    മലയില്‍ക്കട സ്വദേശിയായ അഭിജിത്തിന്റെ(4) തലയ്ക്കാണ് പരിക്കേറ്റത്. ശനിയാഴ്ച വൈകീട്ട് മൂന്ന് മണിക്കായിരുന്നു സംഭവം. നാലുദിവസം മുന്‍പാണ് പനിബാധിതനായി അഭിജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച ഡിസ്ചാര്‍ജ്‌ചെയ്ത ശേഷം വാര്‍ഡിനോട് ചേര്‍ന്നുള്ള കാത്തിരിപ്പു സ്ഥലത്തിരുന്ന് ഭക്ഷണം കഴിക്കുമ്പോഴാണ് വാതിലിളകി അഭിജിത്തിന്റെ തലയില്‍ വീണത്.

    ഉടനെ അത്യാഹിതവിഭാഗത്തിലെത്തിച്ചു. തല മുറിഞ്ഞിരുന്നതിനാല്‍ സ്‌കാന്‍ ചെയ്തു. ഗുരുതര പരിക്കില്ലാത്തതിനാല്‍ മുറിവേറ്റഭാഗത്ത് തുന്നലിട്ടശേഷം വിട്ടയച്ചു. ഒരു വര്‍ഷം മുന്‍പ് ഉദ്ഘാടനം കഴിഞ്ഞ അമ്മയും കുഞ്ഞും ബ്ലോക്കിലെ അലുമിനിയം ഫാബ്രിക്കേഷനില്‍ നിര്‍മിച്ച വാതിലാണ് ഇളകിവീണത്.

    പുതിയ ബ്ലോക്കിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ അപാകമുള്ളതായി നേരത്തെ ആരോപണമുയര്‍ന്നിരുന്നു. ഒന്നാം നിലയിലാണ് കുട്ടികളുടെ വാര്‍ഡ് തുടങ്ങിയത്. നാലു മാസം മുന്‍പാണ് കുട്ടികളുടെ വാര്‍ഡ് തുടങ്ങിയത്. ഈ വാര്‍ഡിലെ വാതിലാണ് ഇപ്പോള്‍ ഇളകിവീണത്. കുട്ടിയുടെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. സ്റ്റാന്‍ലി പറഞ്ഞു. ഇളക്കിമാറ്റാനായി തീരുമാനിച്ചിരുന്ന വാതിലാണ് ഇളകിവീണതെന്നും അദ്ദേഹം പറഞ്ഞു.



    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പനിക്കു ചികിത്സയ്‌ക്കെത്തിയ നാലു വയസ്സുകാരന്റെ തലയില്‍ അശുപത്രിയിലെ വാതില്‍ ഇളകി വീണു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top