• Latest News

    Sunday, July 23, 2017

    വിഷം കലർന്ന ചായ കുടിച്ച് 21 പേർ ആശുപത്രിയിൽ
    Sunday, July 23, 2017
    11:54:00 PM

    ലക്നോ: ഉത്തർപ്രദേശിലെ മിസാപൂരിലെ ചായക്കടയിൽനിന്നു വിഷം കലർന്ന ചായ കുടിച്ച് 21 പേർ ആശുപത്രിയിൽ. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നു ഇവരെ ആരോര കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിൽ പ്രവേശിപ്പിച്ചു.[www.malabarflash.com] 

    ഇതിൽ മൂന്നു പേരുടെ നില ഗുരുതരമാണെന്നും ഇവരെ പിന്നീട് വാരാണസി ട്രോമ സെന്‍ററിലേക്കു മാറ്റിയതായും അധികൃതർ അറിയിച്ചു.
    കഴിഞ്ഞ ആഴ്ചയും ഇതേ കടയിൽനിന്നു ചായ കുടിച്ച 27 പേർക്കു ഭക്ഷ്യവിഷബാധയേറ്റിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.





    Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: വിഷം കലർന്ന ചായ കുടിച്ച് 21 പേർ ആശുപത്രിയിൽ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top