• Latest News

    Monday, July 10, 2017

    ബംഗാളിന്റെ ഗോള്‍വല കാക്കാന്‍ ബങ്കളത്തിന്റെ മിന്നും താരം
    Monday, July 10, 2017
    11:26:00 PM

    നീലേശ്വരം: ഇന്ത്യന്‍ ഫുട്‌ബോളിന്റെ രാജാക്കന്മാര്‍ എന്ന് വിശേഷിപ്പിക്കുന്ന ഈസ്റ്റ് ബംഗാളിന്റെ ഗോള്‍ വലയം ഇനി ബങ്കളം സ്വദേശിയുടെ കൈപിടിയില്‍. ജില്ലയിലെ പ്രമുഖ ഫുട്‌ബോള്‍ ടീമായ ബങ്കളം റെഡ് സ്റ്റാറിന്റെ ക്യാപ്റ്റനും ഗോളിയുമായ മിര്‍ഷാദാണ് ഇനി ഈസ്റ്റ് ബംഗാളിന്റെ ഗോള്‍വലയം കാക്കുക.[www.malabarflash.com]

    സ്‌കൂള്‍ പഠനകാലത്ത് തന്നെ മിര്‍ഷാദിന് ഫുട്‌ബോള്‍ ഒരു ലഹരിയായിരുന്നു. കക്കാട്ട് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഫുട്‌ബോള്‍ ടീമിന്റെ ഗോളിയായ മിര്‍ഷാദ് പിന്നീട് ബങ്കളം റെഡ്സ്റ്റാറിന്റെ കാവല്‍ക്കാരനായി. 

    കഴിഞ്ഞ ക്ലബ്ബ് ഫുട്‌ബോളില്‍ ജില്ലാ ടീമില്‍ അംഗമായിരുന്നു. ഇതിലൂടെ സന്തോഷ് ട്രോഫിയുടെ ക്യാമ്പിലേക്കെത്തി. പിന്നീട് ഗോകുലം എഫ്‌സി, എഫ്‌സി ഗോവ ക്ലബ്ബുകള്‍ക്ക് വേണ്ടി ഗോള്‍വലകാത്തു. സംസ്ഥാന അണ്ടര്‍ 21 ടീമിന് വേണ്ടിയും മിര്‍ഷാദ് ജേഴ്‌സി അണിഞ്ഞു. ഗോകുലം എഫ്‌സിക്ക് വേണ്ടി മലപ്പുറത്ത് കളിക്കുമ്പോള്‍ ഈസ്റ്റ് ബംഗാളിന്റെ ബ്രാന്റ് അംബാസിഡറായ അല്‍വിറ്റോയുടെ മനസില്‍ മിര്‍ഷാദിന്റെ മുഖം പതിഞ്ഞു. ഇതോടെയാണ് ഈസ്റ്റ് ബംഗാളിന്റെ ടീമിലേക്ക് മിര്‍ഷാദിന്റെ വഴി തെളിഞ്ഞത്. 

    ഗോവന്‍ ലീഗില്‍ മിര്‍ഷാദിന്റെ മിന്നുന്ന ഡൈവിംഗും ക്യാച്ചും കൂടിയായതോടെ ഈസ്റ്റ് ബംഗാളില്‍ സീറ്റ് ഉറപ്പിക്കുകയും ചെയ്തു.
    അടുത്ത സീസണിലേക്ക് കളിക്കാനുള്ള പരിശീലനക്യാമ്പിലേക്കായി മിര്‍ഷാദ് ചൊവ്വാഴ്ച ഈസ്റ്റ് ബംഗാളിലേക്ക് വണ്ടി കയറും. 
    ബങ്കളത്തെ അഹമ്മദ് -നബീസ ദമ്പതികളുടെ മകനാണ് മിര്‍ഷാദ്.





    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ബംഗാളിന്റെ ഗോള്‍വല കാക്കാന്‍ ബങ്കളത്തിന്റെ മിന്നും താരം Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top