• Latest News

    Saturday, July 1, 2017

    കാണാതായ യുവാവിനെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി
    Saturday, July 1, 2017
    11:50:00 PM

    പയ്യന്നൂര്‍: കഴിഞ്ഞ ദിവസം കാണാതായ യുവാവിനെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കുഞ്ഞിമംഗലത്തെ ദാമു ആചാരി, ജാനകി എന്നിവരുടെ മകന്‍ മനോജ് കെ.വി.(42) യാണ് മരിച്ചനിലയില്‍ കാണപ്പെട്ടത്.[www.malabarflash.com] 

    കഴിഞ്ഞദിവസം കുട്ടിയെ സ്‌കൂളിലാക്കാന്‍ പോയ മനോജിനെ കാണാതാവുകയായിരുന്നു. നാട്ടുകാര്‍ അനേഷിച്ചെങ്കിലും കണ്ടെത്താനായില്ല. 

    കുഞ്ഞിമംഗലം കുതിരുമ്മല്‍ കണ്ടംകുളങ്ങര കുളത്തിലാണ് ശനിയാഴ്ച രാവിലെ മനോജിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭാര്യ ജ്യോതി, മക്കള്‍ ദേവിക, ദേവാനന്ദ്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍ ഇന്‍ക്വസ്റ്റ് നടത്തി.



    Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കാണാതായ യുവാവിനെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top