• Latest News

    Friday, July 7, 2017

    ജനക്കൂട്ടം നോക്കി നില്‍ക്കെ 22 കാരിയെ തെരുവില്‍ യുവാവ് കുത്തിക്കൊന്നു
    Friday, July 7, 2017
    12:03:00 AM

    ന്യൂഡല്‍ഹി: ജനക്കൂട്ടം നോക്കി നില്‍ക്കെ 22 കാരിയെ തെരുവില്‍ യുവാവ് കുത്തിക്കൊന്നു. കിഴക്കന്‍ ഡല്‍ഹിയിലെ ഷഹ്ദാറയില്‍ വ്യാഴാഴ്ചയാണ് സംഭവം. തെരുവില്‍ കിടന്ന് രക്തം വാര്‍ന്നൊഴുകിയാണ് യുവതി മരിച്ചതെന്ന് പോലീസ് വ്യക്തമാക്കി.[www.malabarflash.com]

    ഇരുവരും തമ്മിലുള്ള വാക്കേറ്റത്തിനൊടുവിലാണ് പ്രതി യുവതിയെ കുത്തി വീഴ്ത്തിയത്. ഒന്നിലേറെ തവണ കുത്തേറ്റ യുവതി വഴിയരുകില്‍ രക്തം വാര്‍ന്നു കിടന്നു. പിന്നാലെ പോലീസ് എത്തിയാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്. രക്തം വാര്‍ന്നാണ് മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

    ഫ്രാങ്ക്ഫ്‌ലിന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ടത്. വാഹനമോഷണക്കേസില്‍ വരെ മുമ്പ് പ്രതിയായിട്ടുള്ളയാളാണ് ആക്രമിയെന്നും. പ്രതി ആദിലാണെന്ന് തിരിച്ചറിഞ്ഞെന്നും പോലീസ് അറിയിച്ചു.

    സുഹൃത്തുക്കളായ ഇരുവരുടെയും ബന്ധം വഷളായതാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നാണ് പോലീസ് നല്‍കുന്ന സൂചന. പ്രതിയ്ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.



    Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ജനക്കൂട്ടം നോക്കി നില്‍ക്കെ 22 കാരിയെ തെരുവില്‍ യുവാവ് കുത്തിക്കൊന്നു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top