• Latest News

    Monday, July 31, 2017

    റബീ​ഉല്ലയുടെ വീടാക്രമണം; പ്രതികൾക്ക്​ ജാമ്യം.
    Monday, July 31, 2017
    11:40:00 PM

    മലപ്പുറം: ഡോ. കെ.ടി. റബീഉല്ലയുടെ വീട്ടിലേക്ക്​ അതിക്രമിച്ച്​ കടക്കാൻ ശ്രമിച്ച കേസിൽ മഞ്ചേരി സബ്​ ജയിലിൽ റിമാൻഡിലായിരുന്ന പ്രതികൾക്ക്​ മലപ്പുറം ജുഡീഷ്യൽ ഒന്നാം ക്ലാസ്​ മജിസ്​ട്രേറ്റ്​ കോടതി ജാമ്യം അനുവദിച്ചു.[www.malabarflash.com]

    50,000 രൂപയുടെ രണ്ട്​ ആൾ ജാമ്യത്തിന്​ പുറമെ ഒന്നിടവിട്ട ദിവസങ്ങളിൽ മലപ്പുറത്ത്​ അന്വേഷണ ഉദ്യോഗസ്​ഥന്​ മുമ്പാകെ ഹാജരായി ഒപ്പിടുക, ഇൗ ആവശ്യത്തിനല്ലാതെ മലപ്പുറം സ്​റ്റേഷൻ പരിധിയിൽ പ്രവേശിക്കരുത്​, പാസ്​പോർട്ട്​ കോടതിയിൽ ഹാജരാക്കുക എന്നീ ഉപാധികളോടെയാണ്​ ജാമ്യം.

    ബി.ജെ.പി ന്യൂനപക്ഷ മോർച്ച ദേശീയ സെക്രട്ടറിയായിരുന്ന ബംഗളൂരു റിച്ച്​മണ്ട്​ ടൗൺ സ്വദേശി അസ്​ലം ഗുരുക്കൾ (38), ബംഗളൂരു ശേഷാദ്രിപുരം റിസൽദാർ സ്ട്രീറ്റിലെ ഉസ്മാൻ (29), കൂർഗ് സോമവാർപേട്ട ചൗഢേശ്വരി ബ്ലോക്കിലെ മുഹമ്മദ് റിയാസ്, ബംഗളൂരു ആർ.ജെ. നഗർ മുത്തപ്പ ബ്ലോക്ക് സുകുമാർ (43), ബംഗളൂരു ബക്ഷി ഗാർഡൻ ടി.സി.എം റോയൽ റോഡിലെ രമേശ്, അസ്​ലം ഗുരുക്കളുടെ ഗൺമാനും കർണാടക പോലീസ്​ ഉദ്യോഗസ്ഥനുമായ ബംഗളൂരു ചാമരാജ് പേട്ടിലെ കേശവമൂർത്തി (28) എന്നിവർക്കാണ്​ കോടതി ജാമ്യം അനുവദിച്ചത്​.

    കേസിലെ രണ്ടാം പ്രതി കെ.എസ്​. അബ്​ദുറഹ്​മാൻ എന്ന അർഷാദിന്​ നേരത്തേ ജാമ്യം നൽകിയിരുന്നു. ജൂലൈ 24നായിരുന്നു കേസിനാസ്​പദമായ സംഭവം​. വീട്ടിൽ അതിക്രമിച്ച്​ കയറി റബീഉല്ലയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചുവെന്ന ​ഭാര്യയുടെ പരാതിയിലാണ്​ പ്രതികൾ അറസ്​റ്റിലായത്​.


    Monetize your website traffic with yX Media

     Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: റബീ​ഉല്ലയുടെ വീടാക്രമണം; പ്രതികൾക്ക്​ ജാമ്യം. Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top