• Latest News

    Wednesday, July 5, 2017

    തളിപ്പറമ്പില്‍ കെഎസ്ആര്‍ടിസി ബസിനുള്ളിലേക്ക് കമ്പി തുളച്ചു കയറി യാത്രക്കാരി മരിച്ചു
    Wednesday, July 5, 2017
    12:16:00 PM

    തളിപ്പറമ്പ്: ദീർഘദൂര കെഎസ്ആർടിസി ബസിനുള്ളിലേക്ക് കമ്പി തുളച്ചു കയറി യാത്രക്കാരി മരിച്ചു. ചെമ്പേരി സ്വദേശി ഇലവുങ്കൽ ത്ര്യേസ്യാമ്മ (55) ആണ് ബുധനാഴ്ച രാവിലെ തളിപ്പറമ്പ് ടഗോർ സ്കൂളിനു മുൻപിലുണ്ടായ അപകടത്തിൽ ദാരുണമായി മരിച്ചത്.[www.malabarflash.com] 

    പാലായിലേക്കു പോവുകയായിരുന്ന കെഎസ്ആർടിസി ബസ് എതിരെ വന്ന ലോറിയെയും റോഡിലെ പശുക്കളെയും ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ റോഡരികിലെ കടയുടെ മുന്നിൽ സ്ഥാപിച്ച സൺഷേഡിന്റെ കമ്പി ബസിലേക്കു തുളച്ചു കയറുകയായിരുന്നു. 

    ബസിന്റെ ഷട്ടർ തുളച്ച് അകത്തിരുന്ന ത്രേസ്യാമ്മയുടെ കഴുത്തിലാണ് ഇരുമ്പ് കമ്പി തുളഞ്ഞു കയറിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.




    Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: തളിപ്പറമ്പില്‍ കെഎസ്ആര്‍ടിസി ബസിനുള്ളിലേക്ക് കമ്പി തുളച്ചു കയറി യാത്രക്കാരി മരിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top