• Latest News

    Saturday, July 8, 2017

    വസ്ത്രക്കടയിലെ ജീവനക്കാരനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍
    Saturday, July 8, 2017
    11:16:00 PM

    കുമ്പള: ബന്ധുവായ യുവതിയുടെ ഫോട്ടോ ആവശ്യപ്പെട്ട് വസ്ത്രക്കട ജീവനക്കാരനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. അംഗഡിമുഗറിലെ ഇര്‍ഷാദ് (23), അല്‍ത്താഫ് (22) എന്നിവരാണ് അറസ്റ്റിലായത്. [www.malabarflash.com]

    പുത്തിഗെയിലെ ഫൈസലി(41)നെ ബലമായി പിടിച്ചു കാറില്‍ കയറ്റി കൊണ്ടുപോയി മര്‍ദ്ദിച്ച കേസിലാണ് അറസ്റ്റ്.
    ജൂണ്‍ 29ന് അംഗഡിമുഗറില്‍ വെച്ചാണ് ഫൈസലിനെ തട്ടിക്കൊണ്ടുപോയതെന്ന് പറയുന്നു. ബന്ധുവായ യുവതിയുടെ ഫോട്ടോ ആവശ്യപ്പെടുകയും ഇര്‍ഷാദിന്റെ വീടിന് സമീപം കൊണ്ടുപോയി കത്തികാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. കുമ്പള അഡീ. എസ്.ഐ സി.വി സദാശിവന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.



    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: വസ്ത്രക്കടയിലെ ജീവനക്കാരനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top