• Latest News

    Saturday, July 1, 2017

    സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം; റഹ്മാന്‍ പ്രസിഡണ്ട്, പ്രഭാകരന്‍ സെക്രട്ടറി
    Saturday, July 1, 2017
    2:46:00 PM

    കാസര്‍കോട്: സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം കാസര്‍കോട് ജില്ലാ കമ്മിറ്റി നിലവില്‍ വന്നു. പ്രസിഡണ്ടായി റഹ്മാന്‍ തായലങ്ങാടിയേയും സെക്രട്ടറിയായി വി.വി. പ്രഭാകരനേയും തിരഞ്ഞെടുത്തു.[www.malabarflash.com] 

    ഇതോടെ ഫോറത്തിന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും യൂണിറ്റുകളായി.
    റഹ്മാന്‍ തായലങ്ങാടിയുടെ വസതിയില്‍ ചേര്‍ന്ന യോഗം ഫോറം സംസ്ഥാന പ്രസിഡണ്ട് ഡോ. നടുവട്ടം സത്യശീലന്‍ ഉദ്ഘാടനം ചെയ്തു. 

    റഹ്മാന്‍ തായലങ്ങാടി അധ്യക്ഷത വഹിച്ചു. ഫോറം ജനറല്‍ സെക്രട്ടറി എ.മാധവന്‍, സെക്രട്ടറി കെ.പി. വിജയകുമാര്‍, കെ. സുബ്ബണ്ണഷെട്ടി, കെ. അശോകന്‍ സംസാരിച്ചു. വി.വി. പ്രഭാകരന്‍ സ്വാഗതം പറഞ്ഞു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം; റഹ്മാന്‍ പ്രസിഡണ്ട്, പ്രഭാകരന്‍ സെക്രട്ടറി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top