• Latest News

    Saturday, July 1, 2017

    തന്നോടൊപ്പം 250 മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കൂടി സി.പി.എമ്മില്‍ ചേരുമെന്ന് കെ.കെ അബ്ദുല്ല കുഞ്ഞി
    Saturday, July 1, 2017
    2:35:00 PM

    കാസര്‍കോട്: സി.പി.എമ്മില്‍ ചേരുന്ന മുസ്ലിം ലീഗ് മുന്‍ ജില്ലാ സെക്രട്ടറി കെ.കെ അബ്ദുല്ല കുഞ്ഞിക്കും കൂട്ടാളികള്‍ക്കുമുള്ള സ്വീകരണം 5ന് മഞ്ചേശ്വരത്ത് നടക്കും. മുസ്ലിം ലീഗ് നേതാവിന്റെയും അനുയായികളുടെയും പാര്‍ട്ടി പ്രവേശനത്തെ പൊതു സമ്മേളനത്തോടെ വരവേല്‍ക്കാനാണ് സി.പി.എം ഒരുക്കങ്ങള്‍ നടത്തുന്നത്.[www.malabarflash.com]

    5ന് വൈകിട്ട് നാല് മണിക്ക് മഞ്ചേശ്വരത്ത് നടക്കുന്ന പൊതുസമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. 

    ദീര്‍ഘകാലം മുസ്ലിം ലീഗിന് വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുകയും എന്നാല്‍ നേതാക്കളുടെ അവഗണനക്ക് പാത്രമാവുകയും ചെയ്ത നിരവധി മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ തന്നോടൊപ്പം സി.പി.എമ്മിലേക്ക് വരുന്നുണ്ടെന്ന് അബ്ദുല്ല കുഞ്ഞി പറഞ്ഞു. 

    അവരുടെ പട്ടിക ശനിയാഴ്ച  രാത്രിയോടെ പുറത്ത് വിടും. ആദ്യഘട്ടമെന്ന നിലയില്‍ 5ന് തന്നോടൊപ്പം കുറഞ്ഞത് 250 ഓളം മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ സി.പി.എമ്മില്‍ ചേരുമെന്നും മണ്ഡലത്തിലെ പ്രാദേശിക നേതാക്കളടക്കം തന്നോടൊപ്പം സി.പി.എമ്മില്‍ ചേരാന്‍ തയ്യാറായി നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
    പാര്‍ട്ടി നേതൃത്വത്തില്‍ നിന്നുള്ള അവഗണനയില്‍ പ്രതിഷേധിച്ചാണ് താന്‍ സി.പി.എമ്മില്‍ ചേരുന്നതെന്ന് അബ്ദുല്ല കുഞ്ഞി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. മുസ്ലിം ലീഗ് നേതാക്കള്‍ തനിക്ക് തന്ന വാഗ്ദാനങ്ങളെല്ലാം ലംഘിക്കുകയായിരുന്നു. എന്നാല്‍ താന്‍ സി.പി.എമ്മില്‍ ചേരുന്നു എന്നറിഞ്ഞതോടെ പുതിയ പല വാഗ്ദാനങ്ങളും നല്‍കി തന്നെ പിന്തിരിപ്പിക്കാനുള്ള ശ്രമവും നടത്തി. 

    മുസ്ലിം ലീഗിന്റെ സംസ്ഥാന കൗണ്‍സിലര്‍ ആക്കാമെന്ന് വരെ ചില നേതാക്കള്‍ വാഗ്ദാനം ചെയ്തു. പക്ഷെ, ഇനി പിന്നോട്ടില്ല. തങ്ങള്‍ക്ക് വേണ്ടപ്പെട്ടവരെ വലിയ സ്ഥാനങ്ങള്‍ നല്‍കി തൃപ്തിപ്പെടുത്തുകയും പാര്‍ട്ടിക്ക് വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നവരെ അവഗണിക്കുകയും ചെയ്യുന്ന രീതി തിരുത്തണം. തന്നെപ്പോലെ ഒരുപാട് പേര്‍ക്ക് അതൃപ്തിയുണ്ട്. അവരെല്ലാം പതിയെ സി.പി.എമ്മിലേക്ക് കടന്ന് വരുമെന്നും അബ്ദുല്ല കുഞ്ഞി പറഞ്ഞു.


    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: തന്നോടൊപ്പം 250 മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കൂടി സി.പി.എമ്മില്‍ ചേരുമെന്ന് കെ.കെ അബ്ദുല്ല കുഞ്ഞി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top