• Latest News

    Tuesday, July 11, 2017

    ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സ്ത്രീ കിണറ്റില്‍ മരിച്ച നിലയില്‍
    Tuesday, July 11, 2017
    1:18:00 PM

    കുന്നംകുളം: ഭര്‍ത്താവിനേയും മകനെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയായ യുവതിയേയും 6 വയസുകാരനായ മകനേയും പൊതുകിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.[www.malabarflash.com]

    കുന്നംകുളം കോട്ടയില്‍ റോഡില്‍ മുതിരംപറമ്പത്ത് താമിയുടെ മകള്‍ പ്രേമ (45) മകന്‍ സുപ്രീം (6) എന്നിവരാണ് മരിച്ചത് .

    ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഇവരെ കാണാതായത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങള്‍ പൊതുകിണറ്റില്‍ കണ്ടെത്തിയത്.

    ആന്ധ്രയില്‍ താമസിക്കുന്നതിനിടെ ഭര്‍ത്താവ് ചിറ്റഞ്ഞൂര്‍ സാമ്പിക്കല്‍ ശ്രീധരന്റെ മകന്‍ സുരേഷിനെയും ഒരു മകനേയും വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് പ്രേമ.

    കഴിഞ്ഞ സെപ്തംബര്‍ 14നായിരുന്നു കൊലപാതകം നടന്നത്. ഈ കേസില്‍ അറസ്റ്റിലായ പ്രേമ പിന്നീട് ജാമ്യത്തിലിറങ്ങിയതായിരുന്നു.

    കേസുമായി ബന്ധപ്പെട്ട് മാസംതോറും ആന്ധ്രയിലെ പോലീസ് സ്റ്റേഷനിലെത്തി ഒപ്പിടാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിനായി ചൊവ്വാഴ്ച പോകാനിരിക്കെയായിരുന്നു മരണം.

    മൃതദേഹങ്ങള്‍ ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്ന് പുറത്തെടുത്ത് താലൂക്ക് ആസ്പത്രിയിലേക്ക് മാറ്റി. യുവതിയുടെ വീട്ടില്‍ നിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെത്തി



    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സ്ത്രീ കിണറ്റില്‍ മരിച്ച നിലയില്‍ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top