• Latest News

    Sunday, July 2, 2017

    കാ​വ്യ മാ​ധ​വ​ന്‍റെ വി​ല്ല​യി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന​യ്ക്കെ​ത്തി
    Sunday, July 2, 2017
    11:29:00 AM

    കൊ​ച്ചി: കൊ​ച്ചി​യി​ൽ യു​വ​ന​ടി ക്രൂ​ര​മാ​യി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ൻ ദി​ലീ​പി​ന്‍റെ ഭാ​ര്യ ന​ടി കാ​വ്യ മാ​ധ​വ​ന്‍റെ വി​ല്ല​യി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന​യ്ക്കെ​ത്തി. ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു​അ​ന്വേ​ഷ​ണ സം​ഘം പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ​ത്. എ​ന്നാ​ൽ രണ്ടു ത​വ​ണ എ​ത്തി​യി​ട്ടും വി​ല്ല​യി​ൽ ആ​ളി​ല്ലാ​ത്ത​തി​നാ​ൽ പോ​ലീ​സ് മ​ട​ങ്ങി.[www.malabarflash.com]

    കാ​വ്യ മാ​ധ​വ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വ​സ്ത്ര​വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ ക​ഴി​ഞ്ഞ​ദി​വ​സം പോ​ലീ​സ് റെ​യ്ഡ് ന​ട​ത്തി​യി​രു​ന്നു. ഓ​ണ്‍​ലൈ​ൻ വ​സ്ത്ര വ്യാ​പാ​ര സ്ഥാ​പ​ന​മാ​യ "ല​ക്ഷ്യ’​യു​ടെ ഓ​ഫീ​സി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. ന​ടി​യെ ത​ട്ടി​കൊ​ണ്ടു​പോ​യ കേ​സി​ലെ ഗൂ​ഢാ​ലോ​ച​ന അ​ന്വേ​ഷി​ക്കു​ന്ന സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രാ​ണു പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11നു ​തു​ട​ങ്ങി​യ പ​രി​ശോ​ധ​ന ഉ​ച്ച​യ്ക്കു ര​ണ്ടു വ​രെ നീ​ണ്ടു.

    ന​ടി​യെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ന്‍റെ പേ​രി​ൽ ന​ട​ൻ ദി​ലീ​പി​നെ ബ്ലാ​ക്മെ​യ്ൽ ചെ​യ്തു ജ​യി​ലി​ൽ​നി​ന്നു പ്ര​തി സു​നി​ൽ കു​മാ​ർ എ​ഴു​തി​യ ക​ത്തി​ൽ പ​റ​യു​ന്ന കാ​ക്ക​നാ​ട്ടെ ഷോ​പ്പി​നെ കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കാ​വ്യ​യു​ടെ സ്ഥാ​പ​ന​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. 

    യു​വ​ന​ടി​യെ ത​ട്ടി​കൊ​ണ്ടു​പോ​യി അ​പ​കീ​ർ​ത്തി​ക​ര​മാ​യ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ ശേ​ഷം കാ​ക്ക​നാ​ട്ടെ ക​ട​യി​ലെ​ത്തി​യ​താ​യി ക​ത്തി​ൽ ര​ണ്ടി​ട​ത്തു പ്ര​തി പ​റ​യു​ന്നു​ണ്ട്. ന​ടി​യെ ആ​ക്ര​മി​ച്ച​തി​ന്‍റെ പി​റ്റേ​ന്ന് ഒ​ളി​വി​ൽ​പോ​കും മു​ൻ​പാ​ണു കാ​ക്ക​നാ​ട്ടെ ക​ട​യി​ലെ​ത്തി​യ​താ​യി സു​നി​ൽ മൊ​ഴി ന​ൽ​കി​യ​ത്. അ​പ്പോ​ൾ ദി​ലീ​പ് ആ​ലു​വ​യി​ലാ​ണെ​ന്നു മ​റു​പ​ടി ല​ഭി​ച്ച​താ​യും പ​റ​ഞ്ഞി​രു​ന്നു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കാ​വ്യ മാ​ധ​വ​ന്‍റെ വി​ല്ല​യി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന​യ്ക്കെ​ത്തി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top