• Latest News

    Tuesday, July 11, 2017

    സൗദിയില്‍ വാഹനാപകടത്തില്‍ കാസര്‍കോട് സ്വദേശി മരിച്ചു
    Tuesday, July 11, 2017
    12:15:00 AM

    ജുബൈല്‍: കാസര്‍കോട് സ്വദേശി സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചു. ചെര്‍ക്കള ബേര്‍ക്കയിലെ നബ് വാന്‍ (27) ആണ് മരിച്ചത്. ബേര്‍ക്കയിലെ കരാറുകാരന്‍ സി മാഹിന്‍ ഹാജിയുടെയും റാഹിലയുടെയും മകനാണ്.[www.malabarflash.com]

    നബ് വാന്‍ സഞ്ചരിച്ചിരുന്ന കാര്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. രാവിലെ ഒമ്പത് മണിയോടെ ജുബൈലില്‍ നിന്ന് ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടം. ശക്തമായ മൂടല്‍ മഞ്ഞാണ് അപകടകാരണമെന്ന് സംശയിക്കുന്നു.

    ഒരു വര്‍ഷം മുമ്പാണ് നബ് വാന്‍ വിവാഹിതനായത്. ഭാര്യ: സുനൈന. സഹോദരങ്ങള്‍: ശിര്‍വാന്‍, മിഖ്ദാസ്.



    Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: സൗദിയില്‍ വാഹനാപകടത്തില്‍ കാസര്‍കോട് സ്വദേശി മരിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top