• Latest News

    Saturday, July 29, 2017

    ബണ്ട്വാള്‍ സംഘര്‍ഷം: ഹിന്ദു ജാഗരണവേദി ജില്ലാ പ്രസിഡന്റ് അറസ്റ്റില്‍
    Saturday, July 29, 2017
    8:56:00 AM

    മംഗളൂരു: ബണ്ട്വാള്‍ സംഘര്‍ഷത്തിനിടെ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ ഹിന്ദു ജാഗരണവേദി ജില്ലാ പ്രസിഡന്റ് രത്‌നാകര്‍ ഷെട്ടിയെ പോലീസ് അറസ്റ്റുചെയ്തു.[www.malabarflash.com] 

    ജൂണ്‍ 13-ന് ഇബ്രാഹിം ഖലീലിനെ കുത്തിയ കേസിലാണ് അറസ്റ്റ്. ഖലീലിനെ ആക്രമിച്ചശേഷം രത്‌നാകര്‍ ഷെട്ടി സ്ഥലംവിടുകയായിരുന്നു. അക്രമത്തിനിടെ പരിക്കേറ്റ രത്‌നാകര്‍ പിന്നീട് പൂത്തൂര്‍ സര്‍ക്കാര്‍ ആസ്​പത്രിയില്‍ ചികിത്സ തേടി. 

    അതിനിടെ ആസ്​പത്രിയില്‍നിന്ന് കാണാതായ ഇയാള്‍ ഉച്ചയ്ക്കുശേഷം മടങ്ങിയെത്തിയത് വിവാദമായിരുന്നു. സംഭവത്തില്‍ രണ്ടുപോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.



    Keywords: Manglore News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ബണ്ട്വാള്‍ സംഘര്‍ഷം: ഹിന്ദു ജാഗരണവേദി ജില്ലാ പ്രസിഡന്റ് അറസ്റ്റില്‍ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top