• Latest News

    Wednesday, July 5, 2017

    സി.പി.എം. പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവം: എട്ട് ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
    Wednesday, July 5, 2017
    8:30:00 AM

    കതിരൂര്‍: സി.പി.എം. പ്രവര്‍ത്തകനും ഓട്ടോറിക്ഷാഡ്രൈവറുമായ ശ്രീജന്‍ ബാബുവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ എട്ട് ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കെതിരെ കതിരൂര്‍ പോലീസ് കേസെടുത്തു.[www.malabarflash.com]

    തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30-ന് പൊന്ന്യം നായനാര്‍ റോഡിലെ ഓട്ടോ സ്റ്റാന്‍ഡില്‍െവച്ചാണ് ശ്രീജനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ കോഴിക്കോട്ട് സ്വകാര്യ ആസ്​പത്രിയില്‍ ചികിത്സയിലാണ്.

    എരഞ്ഞോളി പഞ്ചായത്ത് പ്രസിഡന്റും ഡി.വൈ.എഫ്.ഐ. നേതാവുമായ എ.കെ.രമ്യയുടെ ഭര്‍ത്താവാണ് ശ്രീജന്‍. ഏറെക്കാലം എരഞ്ഞോളി പഞ്ചായത്ത് പ്രസിഡന്റും സി.പി.എം. നേതാവുമായിരുന്ന കുണ്ടാഞ്ചേരി കുഞ്ഞിരാമന്റെ മകന്‍ ശ്രീനിവാസന്റെ മകനാണ് ശ്രീജന്‍.

    ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കതിരൂര്‍, എരഞ്ഞോളി പഞ്ചായത്തുകളിലെ ഓട്ടോ തൊഴിലാളികളും എരഞ്ഞോളി മേഖലയിലും ഹര്‍ത്താല്‍ നടത്തി. 

    അക്രമം വ്യാപിക്കാതിരിക്കാന്‍ പൊന്ന്യം, നായനാര്‍ റോഡ്, കതിരൂര്‍, മൂന്നാംമൈല്‍, കക്കറ എന്നിവിടങ്ങളില്‍ പോലീസ് സന്നാഹം ശക്തമാക്കി. കണ്ണൂര്‍ ഐ.ജി. മഹിപാല്‍ യാദവ് സംഭവസ്ഥലം സന്ദര്‍ശിച്ചു. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് കതിരൂര്‍ പ്രന്‍സിപ്പല്‍ എസ്.ഐ. സി.ഷാജു പറഞ്ഞു.



    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: സി.പി.എം. പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവം: എട്ട് ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കെതിരെ കേസ് Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top