• Latest News

    Saturday, July 29, 2017

    ലീഗ്-സി.പി.എം. സംഘര്‍ഷം; മൂന്നുപേര്‍ക്ക് പരിക്കേറ്റു
    Saturday, July 29, 2017
    8:45:00 AM

    മുള്ളേരിയ: ബെള്ളൂര്‍ പള്ളപ്പാടിയില്‍ റോഡരികിലെ ബോര്‍ഡ് മാറ്റുന്നതുമായി ബന്ധപെട്ടുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് മൂന്നുപേര്‍ക്ക് പരിക്കേറ്റു. ബെള്ളൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ശംസുദ്ദീന്‍ കിന്നിംഗാര്‍, സി.പി.എം. അംഗങ്ങളായ ഖാലിദ്, ഉമ്മര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.[www.malabarflash.com] 

    സി.പി.എം. പ്രവര്‍ത്തകരെ നാലാംമൈല്‍ സഹകരണ ആസ്​പത്രിയിലും ലീഗ് നേതാവിനെ കാസര്‍കോട് സ്വകാര്യ ആസ്​പത്രിയിലും പ്രവേശിപ്പിച്ചു. ബെള്ളൂര്‍ പഞ്ചായത്ത് പള്ളപ്പാടിയില്‍ ക്ലബ്ബ് കെട്ടിടത്തിനുമുന്നില്‍ സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡുമായി ബന്ധപ്പെട്ട പരാതി ഉണ്ടായിരുന്നു.

    ആദൂര്‍ പോലീസ് ബോര്‍ഡ് മാറ്റാന്‍ നിര്‍ദേശിച്ചിരുന്നു. നേതാക്കളുമായി സംസാരിച്ചുകൊണ്ടിരിക്കെ പിറകില്‍നിന്ന് കല്ലുകൊണ്ട് തലയ്ക്ക് ഇടിക്കുകയായിരുന്നുവെന്ന് ശംസുദ്ദീന്‍ പറഞ്ഞു.

     ക്ലബ്ബിനകത്തുണ്ടായിരുന്ന സി.പി.എം. പ്രവര്‍ത്തരെ ലീഗ് നേതാക്കള്‍ വന്ന് ആക്രമിക്കുകയായിരുന്നുവെന്ന് സി.പി.എം. നേതാക്കള്‍ പറഞ്ഞു. ഇരുകൂട്ടരും ആദൂര്‍ പോലീസില്‍ പരാതി നല്‍കി.



    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ലീഗ്-സി.പി.എം. സംഘര്‍ഷം; മൂന്നുപേര്‍ക്ക് പരിക്കേറ്റു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top