• Latest News

    Sunday, July 23, 2017

    അറുവുശാലയില്‍ യുവതിയെ കഴുത്തറുത്ത് കൊന്നു;ഭര്‍ത്താവ് ഒളിവില്‍
    Sunday, July 23, 2017
    11:06:00 PM

    പരപ്പനങ്ങാടി: പരപ്പനങ്ങാടി അഞ്ചുപുരയിലെ അറവുശാലയില്‍ യുവതിയെ കഴുത്തറുത്ത നിലയില്‍ കണ്ടത്തി. കോഴിക്കോട് നരിക്കുനി കൂട്ടാംപൊയില്‍ സ്വദേശിനി റഹീന (30)യെയാണ് കഴുത്തറുത്ത് കൊല്ലപെട്ട നിലയില്‍ കണ്ടെത്തിയത്[www.malabarflash.com]

    ഇറച്ചി വ്യാപാരിയായ ഭര്‍ത്താവ് പരപ്പനങ്ങാടി സ്വദേശി പഴയകത്ത് നിസാമുദ്ദീന്റെ അറവുശാലക്കകത്താണ് മൃതദേഹം കണ്ടെത്തിയത്. പുലര്‍ച്ചെ 4 മണിയോടെ കടയിലെത്തിയ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. 

    സംഭവശേഷം നിസാമുദ്ദീനെ കാണാതായിട്ടുണ്ട്. രണ്ട് ഭാര്യമാരുള്ള നിസാമുദ്ദീന്റെ ആദ്യ ഭാര്യയാണ് റഹീന. പതിമുന്നുവയസുകാരി നാജിയ ഫര്‍ഹാനയും എട്ടു വയസ്സുള്ള നജീബും മക്കളാണ്. മാതാവ്: സുബൈദ,

    സഹോദരി റിസാന.
    നിസാമുദ്ദീന്‍ തന്നെയാണ് കൊലപ്പെടുത്തിയത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പുലര്‍ച്ചെ രണ്ട് മണിയോടെ അറവ് ശാലയില്‍ സഹായിക്കാനാണെന്ന് പറഞ്ഞ് നിസാമുദ്ദീന്‍ ഭാര്യയെ ഇവര്‍താമസിക്കുന്ന പരപ്പനങ്ങാടി പരപ്പില്‍ റോഡിലെ വാടക വീട്ടില്‍ നിന്ന് വിളിച്ച് കൊണ്ടുപോകുകയായിരുന്നു.

    സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

    മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ സെയ്തലവി കടവത്ത്, ഹനീഫ കൊടപ്പാളി, നൗഫല്‍ ഇല്യന്‍, കെ. സി അലിക്കുട്ടി എന്നിവരുടെ സാനിധ്യത്തില്‍ താനൂര്‍ സിഐ അലവി, പരപ്പനങ്ങാടി എസ് ഐ ഷമീര്‍ എന്നിവര്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കി. നിസാമുദ്ദീനെ പിടികൂടാന്‍ പോലീസ് സൈബര്‍ സെല്ലിന്റെ സഹായമാവശ്യപെട്ടിട്ടുണ്ട്.



    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: അറുവുശാലയില്‍ യുവതിയെ കഴുത്തറുത്ത് കൊന്നു;ഭര്‍ത്താവ് ഒളിവില്‍ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top