• Latest News

    Tuesday, July 4, 2017

    ഗായകൻ ഹമീദ് ഷർവാണി അന്തരിച്ചു
    Tuesday, July 4, 2017
    6:00:00 PM

    കു​റ്റ്യാ​ടി: പ്ര​ശ​സ്​​ത മാ​പ്പി​ള​പ്പാ​ട്ടു ഗാ​യ​ക​ൻ കു​റ്റ്യാ​ടി ചെ​റി​യ​കു​മ്പ​ളം കൂ​ട​ക്ക​ട​വ​ത്ത്​ ഹ​മീ​ദ്​ ഷ​ർ​വാ​നി (65) നി​ര്യാ​ത​നാ​യി. ‘ഉ​ണ്ടോ സ​ഖീ ഒ​രു കു​ല മു​ന്തി​രി’ എ​ന്ന പാ​ട്ടി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ഷ​ർ​വാ​നി അ​ടു​ക്ക​ത്ത് എം.​എ​ൽ.​പി സ്​​കൂ​ൾ റി​ട്ട. അ​ധ്യാ​പ​ക​നാ​ണ്.[www.malabarflash.com] 

    വി​ര​മി​ച്ച ശേ​ഷം ഖ​ത്ത​റി​ലും ദു​ബൈ​യി​ലു​മാ​യി ബി​സി​ന​സ്​ രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. രോ​ഗ​ബാ​ധി​ത​നാ​യി​രു​ന്ന അ​ദ്ദേ​ഹം ചെ​റി​യ​കു​മ്പ​ള​ത്തെ വീ​ട്ടി​ൽ വി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു. പ്ര​മു​ഖ പ​ണ്ഡി​ത​ൻ പ​രേ​ത​നാ​യ എം. ​അ​ബ്​​ദു​ല്ല​ക്കു​ട്ടി മൗ​ല​വി​യു​ടെ​യും എം.​കെ. ഫാ​ത്തി​മ​യു​ടെ​യും മ​ക​നാ​ണ്.

    പ്ര​ശ​സ്​​ത മാ​പ്പി​ള​പ്പാ​ട്ട് ര​ച​യി​താ​വ് റ​ഹീം കു​റ്റ്യാ​ടി എ​ഴു​തി​യ പാ​ട്ടു​ക​ളാ​ണ് കൂ​ടു​ത​ലും ഷ​ർ​വാ​നി ആ​ല​പി​ച്ച​ത്. നാ​ട്ടി​ലും ഗ​ൾ​ഫി​ലു​മാ​യി നി​ര​വ​ധി സ്​​റ്റേ​ജ് പ​രി​പാ​ടി​ക​ൾ ന​ട​ത്തി​യി​ട്ടു​ണ്ട്. 

    1975ൽ ​എം.​ഇ.​എ​സ്​ ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​ഴി​ക്കോ​ട്ട് ന​ട​ത്തി​യ അ​ഖി​ല കേ​ര​ള മാ​പ്പി​ള​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ മി​ക​ച്ച ഗാ​യ​ക​നു​ള്ള സ്വ​ർ​ണ​മെ​ഡ​ൽ നേ​ടി. ഇ​തേ വ​ർ​ഷം ത​ല​ശ്ശേ​രി​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ലും അ​വാ​ർ​ഡ്​ ല​ഭി​ച്ചു. തേ​ൻ​തു​ള്ളി എ​ന്ന സി​നി​മ​യി​ൽ പാ​ടി അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. കു​റ്റ്യാ​ടി​യി​ലെ ആ​ദ്യ​കാ​ല ക​ലാ​സം​ഘ​ട​ന​യാ​യ ആ​സാ​ദ് ക​ലാ​മ​ന്ദി​റിന്റെ ശി​ൽ​പി​ക​ളി​ലൊ​രാ​ളാ​ണ്.

    മ​ക്ക​ൾ: ഷ​മീ​ർ ഷ​ർ​വാ​നി, ഷ​ബ്ന. മ​രു​മ​ക്ക​ൾ: സ​ബീ​ദ തൂ​ണേ​രി, സാ​ജി​ദ്. സ​ഹോ​ദ​ര​ങ്ങ​ൾ: ഖ​ദീ​ജ വാ​ഴ​ക്കാ​ട്, കു​ഞ്ഞി​മ​റി​യം, എ.​എ.​റ​ഹീം കു​റ്റ്യാ​ടി, ന​ഫീ​സ, മ​ഹ​മൂ​ദ് മാ​സ്​​റ്റ​ർ(​റി​ട്ട. അ​ധ്യാ​പ​ക​ൻ ചെ​റി​യ​കു​മ്പ​ളം ഗ​വ. എ​ൽ.​പി സ്​​കൂ​ൾ), അ​ബ്​​ദു​ൽ ക​രീം അ​ബ്​​ദു​ല്ല, റു​ഖി​യ അ​ബ്​​ദു​ൽ ജ​ലീ​ൽ അ​ബ്​​ദു​ല്ല, അ​ബ്​​ദു​ൽ മ​ജീ​ദ് അ​ബ്​​ദു​ല്ല, ഷ​രീ​ഫ, നൂ​റു​ദ്ദീ​ൻ പ​രേ​ത​നാ​യ എം. ​സൈ​നു​ദ്ദീ​ൻ മാ​സ്​​റ്റ​ർ (റി​ട്ട. ഹെ​ഡ്മാ​സ്​​റ്റ​ർ കു​റ്റ്യാ​ടി എം.​ഐ.​യു.​പി സ്​​കൂ​ൾ).



    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഗായകൻ ഹമീദ് ഷർവാണി അന്തരിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top