• Latest News

    Tuesday, July 11, 2017

    ബാലകൃഷ്‌ണനെ സഹായിക്കാനായി ബുധനാഴ്‌ച ഹക്കീം ബസിന്റെ കാരുണ്യയാത്ര
    Tuesday, July 11, 2017
    12:50:00 AM

    ഉദുമ: മുതിയക്കാല്‍ കാല്‍ച്ചാമരത്ത്‌ താമസിക്കുന്ന കെട്ടിട നിര്‍മ്മാണ തൊഴിലാളി ബാലകൃഷ്‌ണന്റെ ചികിത്സാ സഹായത്തിനു വേണ്ടി ഹക്കീം ബസിന്റെ കാരുണ്യ യാത്ര ബുധനാഴ്‌ച രാവിലെ പാലക്കുന്നില്‍ ആരംഭിക്കും. അന്നേദിവസം ലഭിക്കുന്ന മുഴുവന്‍ പിരിവും ബാലകൃഷ്‌ണന്‍ സഹായ നിധിയിലേക്ക്‌ സംഭാവന ചെയ്യാന്‍ ബസ്‌ ഉടമയും തൊഴിലാളികളും തീരുമാനിച്ചു.[www.malabarflash.com]

    തൊഴില്‍ ചെയ്‌തു കൊണ്ടിരിക്കവേ തളര്‍വാതം പിടിപ്പെട്ട്‌ ബോധരഹിതനായി വീണ ബാലകൃഷ്‌ണനെ നാട്ടുകാര്‍ ചേര്‍ന്ന്‌ മംഗളൂരു എ.ജെ.ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഉള്ളതെല്ലാം വിറ്റു പെറുക്കി ഹൃദയ ശസ്‌ത്രക്രിയ നടത്തിയെങ്കിലും സുഖം പ്രാപിക്കുന്നതിനു മുമ്പേ വീണ്ടും ജോലിയില്‍ പ്രവേശിക്കുകയായിരുന്നു. 

    പറക്കമറ്റാത്ത രണ്ടു പെണ്‍കുട്ടികളെയും ഭാര്യയേയും സംരക്ഷിക്കാന്‍ മറ്റു മാര്‍ഗമില്ലാത്തതിനാലാണ്‌ വിശ്രമം പൂര്‍ത്തിയാക്കാതെ വീണ്ടും ജോലിയില്‍ പ്രവേശിക്കേണ്ടി വന്നത്‌. സഹായിക്കാന്‍ മറ്റു തുണയില്ലാത്തതിനാലാണ്‌ സഹായ നിധി സമാഹരിക്കുന്ന കൂട്ടായ്‌മയോടൊപ്പം ഹക്കീം ബസ്‌ ഉടമയും തൊഴിലാളികളും സംഘം ചേര്‍ന്നത്‌. 

    ദിവസേന ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ ദിനം പ്രതി ബസില്‍ യാത്ര ചെയ്യുന്നുണ്ടെന്നും മുതിര്‍ന്നവര്‍ കൈയ്യയച്ചു സഹായിക്കുന്നതോടൊപ്പം കുട്ടികളും കൂടി മനസുവെച്ചാല്‍ ബാലകൃഷ്‌ണനെ ആശുപത്രിയില്‍ നിന്നും ഡിസ്‌ചാര്‍ജ്ജ്‌ ചെയ്‌തു തിരികെ കൊണ്ടു വരാന്‍ കഴിഞ്ഞേക്കുമെന്ന പ്രതീക്ഷയിലാണ്‌ ബസ്‌ ഉടമയും ബാലകൃഷ്‌ണനെ സഹായിക്കാന്‍ മുന്നിട്ടിറങ്ങിയിട്ടുള്ള കൂട്ടായ്‌മയും.



    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ബാലകൃഷ്‌ണനെ സഹായിക്കാനായി ബുധനാഴ്‌ച ഹക്കീം ബസിന്റെ കാരുണ്യയാത്ര Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top