• Latest News

    Thursday, July 27, 2017

    ഹോട്ടലിന്റെ ബാല്‍ക്കണിയില്‍ നിന്നും താഴേക്ക് വീണു സര്‍ക്കാര്‍ ഓഫീസ് ജീവനക്കാരന്‍ മരിച്ചു
    Thursday, July 27, 2017
    2:02:00 AM

    കാസര്‍കോട്: ഹോട്ടലിന്റെ ബാല്‍ക്കണിയില്‍ സംസാരിച്ചു കൊണ്ടിരിക്കെ താഴേക്ക് വീണു സര്‍ക്കാര്‍ ഓഫീസ് ജീവനക്കാരന്‍ മരിച്ചു. ഒപ്പമുണ്ടായിരുന്നയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.[www.malaarflash.com]

    കാസര്‍കോട് ഡി ഇ ഒ ഓഫീസിലെ ക്ലര്‍ക്ക് തലശ്ശേരി കുത്തുപറമ്പ് പത്തായക്കുന്നിലെ ഗിരിധര്‍ (45) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മായിപ്പാടി ഡയറ്റിലെ ക്ലര്‍ക്ക് തിരുവനന്തപുരം സ്വദേശി പ്രതീഷ് (35) നാണ് ഗുരുതരമായി പരിക്കേറ്റത്.

    ബുധനാഴ്ച രാത്രി 8.45 മണിയോടെയാണ് അപകടം. കാസര്‍കോട് കറന്തക്കാട് അശ്വിനി നഗറിന് സമീപത്തുള്ള മാലി ടൂറിസ്റ്റ്‌ഹോമില്‍ മുറിയെടുത്തതായിരുന്നു ഇവര്‍. കൂടെ ഏതാനും സുഹൃത്തുക്കളും ഉണ്ടായിരുന്നു. ഇതിനിടയില്‍ മുറിയില്‍ നിന്നും പുറത്തിറങ്ങിയ ഇരുവരും രണ്ടാം നിലയിലെ ബാല്‍ക്കണിയില്‍ ചാരി നിന്ന് സംസാരിച്ചുകൊണ്ടിരിക്കെ താഴേക്ക് മറിഞ്ഞു വീഴുകയായിരുന്നു.

    തലയടിച്ചു വീണ ഇവരെ ഉടന്‍ തന്നെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കി മംഗളൂരുവിലേക്ക് കൊണ്ടുപോകുന്നതിനിടെ കുമ്പളയില്‍ വെച്ചാണ് ഗിരിധര്‍ മരിച്ചത്. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.



    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഹോട്ടലിന്റെ ബാല്‍ക്കണിയില്‍ നിന്നും താഴേക്ക് വീണു സര്‍ക്കാര്‍ ഓഫീസ് ജീവനക്കാരന്‍ മരിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top