• Latest News

    Thursday, July 27, 2017

    കോഴിക്കോട് വിമാനത്താവളത്തില്‍ മൂന്നുകിലോ സ്വര്‍ണം പിടികൂടി
    Thursday, July 27, 2017
    11:09:00 AM

    കൊണ്ടോട്ടി: തിരുവനന്തപുരം വിമാനത്താവളംവഴി കടത്താന്‍ശ്രമിച്ച മൂന്നുകിലോ സ്വര്‍ണം കോഴിക്കോട് വിമാനത്താവളത്തില്‍ പിടികൂടി. ശൗചാലയത്തില്‍വെച്ച് സ്വര്‍ണം കൈമാറുന്നതിനിടെയാണ് മൂന്നുപേര്‍ പിടിയിലായത്.[www.malabarflash.com] 

    ചൊവ്വാഴ്ചരാത്രി എയര്‍ഇന്ത്യ എക്‌സ്​പ്രസ് വിമാനത്തില്‍ ദോഹയില്‍നിന്നെത്തിയ മീഞ്ചന്ത കണ്ണഞ്ചാട്ടുപറമ്പ് അയനിക്കല്‍ വീട്ടില്‍ അരീക്കാടന്‍ ഹാസിര്‍, കട്ടിപ്പാറ കോലിക്കല്‍ തോട്ടത്തില്‍ വീട്ടില്‍ മുഹമ്മദ് സുഹൈല്‍, മാങ്കാവ് കുഞ്ഞിക്കോയ റോഡില്‍ പി.ടി. ഹൗസില്‍ പുതിയ തോപ്പിലകം മംനൂന്‍ എന്നിവരാണ് പിടിയിലായത്.

    ഹാസിര്‍ വിദേശത്തുനിന്ന് കൊണ്ടുവന്ന സ്വര്‍ണം മറ്റു രണ്ടുപേരെ ഉപയോഗിച്ച് തിരുവനന്തപുരം വിമാനത്താവളംവഴി പുറത്തെത്തിക്കാനായിരുന്നു പദ്ധതി. ആഭ്യന്തരയാത്രക്കാര്‍ക്ക് തിരുവനന്തപുരം വിമാനത്താവളത്തില്‍ കാര്യമായ പരിശോധന ഇല്ലാത്തതിനാലാണ് ഈ വഴി തിരഞ്ഞെടുത്തത്.

    കരിപ്പൂരില്‍നിന്ന് മറ്റൊരുവിമാനത്തില്‍ നെടുമ്പാശ്ശേരിയിലേക്ക് പോകാനായിരുന്നു ഇയാളുടെ പദ്ധതി. തിരുവനന്തപുരത്തേക്ക് പോകാനെത്തിയ മറ്റു രണ്ടുപേര്‍ക്ക് കരിപ്പൂരില്‍െവച്ച് സ്വര്‍ണംകൈമാറാനായിരുന്നു പദ്ധതി. രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് വിമാനത്താവളത്തിലെത്തിയ ഡി.ആര്‍.ഐ. (ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ്) സംഘം മൂവരെയും ശുചിമുറിയില്‍െവച്ച് പിടികൂടുകയായിരുന്നു.

    3.116 കിലോ സ്വര്‍ണം ഇവരില്‍നിന്ന് കണ്ടെടുത്തു. പിടികൂടിയ സ്വര്‍ണത്തിന് അന്താരാഷ്ട്രവിപണിയില്‍ 85,44,539 രൂപ വിലവരും. ആഭ്യന്തരവിപണിയില്‍ 91,76,620 വിലമതിക്കും.



    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കോഴിക്കോട് വിമാനത്താവളത്തില്‍ മൂന്നുകിലോ സ്വര്‍ണം പിടികൂടി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top