• Latest News

    Sunday, July 9, 2017

    മലയാളി നഴ്‌സ് ദുബൈയില്‍ മരിച്ച നിലയില്‍; ദുരൂഹതയെന്നു ബന്ധുക്കള്‍
    Sunday, July 9, 2017
    11:21:00 PM

    ദുബൈ: മലയാളി നഴ്‌സിനെ താമസസ്‌ഥലത്തു മരിച്ചനിലയിൽ കണ്ടെത്തി. ചങ്ങനാശേരി പായിപ്പാട് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും മുണ്ടുകോട്ടാൽ വാർഡ് അംഗവുമായ സിപിഎം നേതാവ് രാജു കോട്ടപ്പുഴയ്ക്കലിന്റെ (കെ.വി. തോമസ്) മകൾ ശാന്തിയെ (30) ആണു തൂങ്ങിമരിച്ച നിലയിൽ കണ്ടത്.[www.malabarflash.com]

    മരണത്തിൽ ദുരൂഹതയുള്ളതിനാൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ടു ബന്ധുക്കൾ മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകി.
    ദുബൈ പോലീസ് കേസെടുത്തിട്ടുണ്ട്. ഭർത്താവ് ആന്റണി ജോസഫ് തന്നെ പീഡിപ്പിക്കുകയാണെന്നു മകൾ പരാതിപ്പെട്ടിരുന്നതായി രാജു പറഞ്ഞു.

    നാലുവർഷം മുൻപായിരുന്നു വിവാഹം. രണ്ടുവർഷം മുൻപു ദുബൈയിലെത്തിയ ശാന്തി ഒരുമാസം മുൻപാണ് എമിറേറ്റ്സ് ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചത്. മൂന്നു വയസ്സുള്ള മകൾ ആൻ മരിയ നാട്ടിൽ കുടുംബാംഗങ്ങളോടൊപ്പമാണ്. ബുർജ് അൽ അറബ് ഹോട്ടലിൽ ജീവനക്കാരനാണ് ആന്റണി.

    തന്നെ ഭർത്താവ് അകാരണമായി മർദിക്കുകയാണെന്നു രണ്ടുമാസമായി മകൾ പരാതിപ്പെടുന്നുണ്ടെന്നും രക്ഷിക്കണമെന്നു സുഹൃത്തുക്കളോടും ഫോണിൽ വിളിച്ചു പറഞ്ഞിരുന്നെന്നും രാജു പറയുന്നു. ശാന്തിയുടെ അമ്മ ഗീത പായിപ്പാട് മുൻ ഗ്രാമപഞ്ചായത്തംഗമാണ്. സഹോദരങ്ങൾ: നിമ്മി, അലൻ.



    Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മലയാളി നഴ്‌സ് ദുബൈയില്‍ മരിച്ച നിലയില്‍; ദുരൂഹതയെന്നു ബന്ധുക്കള്‍ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top