• Latest News

    Monday, July 10, 2017

    നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപ് അറസ്റ്റില്‍
    Monday, July 10, 2017
    6:50:00 PM

    കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച കാലത്ത് മുതല്‍ ദിലീപ് പോലീസിന്റെ കസ്റ്റഡിയിലായിരുന്നു.[www.malabarflash.com]

    കാലത്ത് പോലീസ് ദിലീപിനെ വിളിച്ചുവരുത്തുകയായിരുന്നു. രഹസ്യകേന്ദ്രത്തിൽ വച്ചായിരുന്നു ചോദ്യംചെയ്യൽ. ഇപ്പോൾ ആലുവ പോലീസ് ക്ലബിലാണ് ദിലീപുള്ളത്. ഗൂഢാലോചനാ കേസില്‍ പുതിയ തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ് എന്നറിയുന്നു. കേസുമായി ബന്ധപ്പെട്ട് ദിലീപിനെ കഴിഞ്ഞയാഴ്ച പോലീസ് പതിമൂന്ന് മണിക്കൂര്‍ ചോദ്യംചെയ്തിരുന്നു.

    കൊച്ചിയില്‍ ഒരു ചിത്രത്തിന്റെ ഡബ്ബിങിന് തൃശ്ശൂരില്‍ നിന്ന് കാറില്‍ വരുമ്പോഴാണ് നടിയെ തട്ടിക്കൊണ്ടുപോവുകയും പീഡിപ്പിക്കുകയും ചെയ്തത്. നടി നൽകിയ പരാതിയെ തുടർന്ന് ആദ്യം പൾസർ സുനിയെ പോലീസ് അറസ്റ്റ് ചെയ്തു.

    സംഭവത്തില്‍ ദിലീപിനെയും അടുത്ത സുഹൃത്തും സംവിധായകനുമായ നാദിർഷയെയും വിളിച്ചുവരുത്തി പതിമൂന്ന് മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ഇതിൽ നിന്ന് പോലീസിന് നിർണായകമായ ചില സൂചനകൾ ലഭിച്ചിരുന്നു. ഇതിന്റ ചുവടുപിടിച്ച് നടത്തിയ അന്വേഷണമാണ് ഇപ്പോൾ അറസ്റ്റിൽ കലാശിച്ചത്.

    കേസിൽ അറസ്റ്റിലായ പൾസർ സുനിയുമായുള്ള ബന്ധമാണ് ദിലീപിന് വിനയായത്. അറസ്റ്റിലായ പൾസർ സുനിയുമായി തനിക്ക് ബന്ധമില്ലെന്നായിരുന്നു ദിലീപ് ആദ്യം പറഞ്ഞത്. എന്നാൽ, പിന്നീട് ദിലീപിന്റെ ഒരു ചിത്രത്തിന്റെ സെറ്റിൽ പൾസർ സുനി നിൽക്കുന്ന ചിത്രം പുറത്തുവന്നതോടെ കഥയാകെ മാറി.

    ഇതിനുശേഷം ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്റെ വ്യാപാര സ്ഥാപനത്തിലും വീട്ടിലും പോലീസ് റെയ്ഡ് നടത്തി. ഈ പരിശോധനയിൽ ദിലീപിന്റെ അറസ്റ്റിലേയ്ക്ക് നീളുന്ന നിർണായകമയ തെളിവുകളാണ പോലീന് ലഭിച്ചത്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപ് അറസ്റ്റില്‍ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top