• Latest News

    Thursday, July 6, 2017

    തലയും കൈകാലുകളും വെട്ടിമാറ്റിയ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍
    Thursday, July 6, 2017
    10:51:00 PM

    കോഴിക്കോട്: മുക്കം കാരശ്ശേരി പഞ്ചായത്തിലെ ഗേറ്റുംപടി-തൊണ്ടിമ്മല്‍ റോഡരികില്‍ തലയും കയ്യും കാലും വെട്ടിമാറ്റിയ നിലയില്‍ മനുഷ്യന്റെ മൃതദേഹം കണ്ടെത്തി.[www.malabarflash.com]

     ഒരാഴ്ച മുമ്പാണ് രണ്ട് ചാക്കുകള്‍ അജ്ഞാതര്‍ റോഡിരികില്‍ തള്ളിയത്. ഒന്നില്‍ നിറയെ അറവ് മാലിന്യങ്ങളായിരുന്നു.

    രണ്ടാമത്തെ ചാക്ക് കഴിഞ്ഞ ദിവസം തെരുവുനായ്ക്കള്‍ കടിച്ചുകീറി റോഡിലിട്ടപ്പോഴാണ് ജഡം നാട്ടുകാര്‍ കണ്ടത്. എസ്റ്റേറ്റിന് നടുവിലൂടെയുള്ള ഈ റോഡ് മാലിന്യങ്ങള്‍ തള്ളുന്ന സ്ഥലമായി മാറിയിട്ടുണ്ട്.

    കോഴിക്കടകളില്‍ നിന്നും കശാപ്പ് കേന്ദ്രങ്ങളില്‍ നിന്നുമുള്ള അവശിഷ്ടങ്ങളാണ് ഏറെയും ഇവിടെ കൊണ്ടുവന്നിടുന്നത്. ഇതോടെ തെരുവ് നായ്ക്കളും ഇവിടെ പെറ്റുപെരുകിയിട്ടുണ്ട്. കാരശ്ശേരി, തിരുവമ്പാടി പഞ്ചായത്തുകളിലൂടെയാണ് റോഡ് കടന്നുപോകുന്നത്.

    പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയിട്ടുള്ളതെന്നും ഇതിന് അഞ്ച് ദിവസത്തെ പഴക്കമുള്ളതായി സംശയിക്കുന്നുവെന്നും പോലീസ് പറഞ്ഞു.




    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: തലയും കൈകാലുകളും വെട്ടിമാറ്റിയ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top