• Latest News

    Monday, July 24, 2017

    മൃതദേഹം നാട്ടിലെത്തിക്കാൻ 48 മണിക്കൂർ മുമ്പ്​ അറിയിക്കണമെന്ന സർക്കുലറിന്​ സ്റ്റേ
    Monday, July 24, 2017
    10:26:00 PM

    കൊച്ചി: പ്രവാസികളുടെ മൃതദേഹം കൊണ്ടു വരുന്നതിന് 48 മണിക്കൂര്‍ മുമ്പ് രേഖകള്‍ ഹാജരാക്കണമെന്ന സര്‍ക്കുലര്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തു. മരിച്ചവരെ മാന്യമായി സംസ്‌കരിക്കുക എന്ന ഭരണഘടനാപരമായ അവകാശമാണെന്ന് കോടതി പറഞ്ഞു.[www.malabarflash.com]

    കരിപ്പൂര്‍ വിമാനത്താവളത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറാണ് വിവാദമായ സര്‍ക്കുലര്‍ ഇറക്കിയിരുന്നത്. ഇത് ഏറെ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടയാക്കിയിരുന്നു.

    സര്‍ക്കുലറിനെതിരെ അബുദാബിയിലെ ഒരു മലയാളി പ്രവാസിയാണ് ഹൈക്കോടതി സമീപിച്ചത്. ഈ ഹര്‍ജിയിലാണ് ഹൈക്കോടതി വിവാദ സര്‍ക്കുലറിന് സ്‌റ്റേ നല്‍കിയത്.





    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മൃതദേഹം നാട്ടിലെത്തിക്കാൻ 48 മണിക്കൂർ മുമ്പ്​ അറിയിക്കണമെന്ന സർക്കുലറിന്​ സ്റ്റേ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top