• Latest News

    Tuesday, July 25, 2017

    11കാരനായ വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കോണ്‍ഗ്രസ് നേതാവ് റിമാന്‍ഡില്‍
    Tuesday, July 25, 2017
    3:03:00 AM

    തൊടുപുഴ: 11കാരനായ വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കോണ്‍ഗ്രസ് നേതാവ് റിമാന്‍ഡില്‍. കോട്ടയംകവല ആര്‍പ്പാമറ്റം സ്വദേശിയും പ്രാദേശിക കോണ്‍ഗ്രസ് നേതാവുമായ അമ്പാട്ട് കെ എം പോള്‍ ആണ് അറസ്റ്റിലായത്.[www.malabarflash.com] 

    ഏതാനും ദിവസം മുന്‍പ് ഉണ്ടായ സംഭവം ഉന്നത ഇടപെടലിനെ തുടര്‍ന്ന് പുറം ലോകം അറിയാതെ രഹസ്യമായി സൂക്ഷിച്ചിരിക്കുകയായിരുന്നു.

    സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങില്‍ കുട്ടി സംഭവം അധികൃതരോട് പറയുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ 19 ന് ചൈല്‍ഡ് ലൈനിന്റെ പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

    ഒളിവില്‍ പോയ പ്രതിയെ പരാതി ലഭിച്ചതിന്റെ പിറ്റേന്ന് തന്നെ സിഐ യുടെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.





    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: 11കാരനായ വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കോണ്‍ഗ്രസ് നേതാവ് റിമാന്‍ഡില്‍ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top