• Latest News

    Friday, July 7, 2017

    ലാലു പ്രസാദ് യാദവിനെതിരെ സിബിഐ കേസ്; വീടുകളില്‍ റെയ്ഡ്‌
    Friday, July 7, 2017
    10:09:00 AM

    പാ​ട്ന: ആ​ർ​ജെ​ഡി നേ​താ​വും മു​ൻ റെ​യി​ൽ​വേ മ​ന്ത്രി​യു​മാ​യ ലാ​ലു പ്ര​സാ​ദ് യാ​ദ​വി​നെ​തി​രെ സി​ബി​ഐ കേ​സ്. അ​ന​ധി​കൃ​ത​മാ​യി ഒ​രു സ്വ​കാ​ര്യ ക​മ്പ​നി​ക്ക് ടെ​ൻ​ഡ​ർ അനുവദിച്ചതിലൂടെ ര​ണ്ടേ​ക്ക​ര്‍ ഭൂ​മി സ്വ​ന്ത​മാ​ക്കി​യെ​ന്നാ​ണ് ലാ​ലു​വി​നെ​തി​രേ​യു​ള്ള കേ​സ്.[www.malabarflash.com]

    വെ​ള്ളി​യാ​ഴ്ച രാ​വി​ലെ മു​ത​ൽ ലാ​ലു​വിന്‍റേയും സഹായികളുടേയും വീ​ടു​ക​ളി​ൽ സി​ബി​ഐ റെ​യ്ഡ് ന​ട​ക്കു​ക​യാ​ണ്. പാ​ട്ന, ഗു​രു​ഗ്രാ​മം അ​ട​ക്കം 12 സ്ഥ​ല​ങ്ങ​ളി​ലെ വീ​ടു​ക​ളി​ലാ​ണ് പരിശോധന.

    2006ൽ ​റെ​യി​ൽ​വേ മ​ന്ത്രി​യാ​യി​രി​ക്കെ ഐ​ആ​ർ​സി​ടി​യു​ടെ കീ​ഴി​ലു​ള്ള ഹോ​ട്ട​ലു​ക​ളു​ടെ ന​ട​ത്തി​പ്പ് ചു​മ​ത​ല സ്വ​കാ​ര്യ ക​ന്പ​നി​ക്ക് കൈ​മാ​റി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഴി​മ​തി​യി​ലാ​ണ് കേ​സ്. ലാ​ലു​വി​നു പു​റ​മെ ഭാ​ര്യ​യും മു​ന്‍ ബി​ഹാ​ര്‍ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന റാ​ബ്‌​റി ദേ​വി, മ​ക​നും ബി​ഹാ​ര്‍ ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യ തേ​ജ​സ്വി യാ​ദ​വ്, ഐ​ആ​ര്‍​സി​ടി​സി മു​ൻ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ പി.​കെ. ഗോ​യ​ൽ, ലാ​ലു​വി​ന്‍റെ സ​ഹാ​യി പ്രേം ​ച​ന്ദ ഗു​പ്ത​യു​ടെ ഭാ​ര്യ സ​ര​ള ഗു​പ്ത എ​ന്നി​വ​ര്‍​ക്കെ​തി​രേ​യും കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

    2006 ജ​നു​വ​രി​യി​ല്‍ ഐ​ആ​ര്‍​സി​ടി​സി റാ​ഞ്ചി​യി​ലേ​യും പു​രി​യി​ലേ​യും ബി​എ​ന്‍​ആ​ര്‍ ഹോ​ട്ട​ലു​ക​ള്‍ ഏ​റ്റെ​ടു​ത്തി​രു​ന്നു. സു​ജാ​ത ഹോ​ട്ട​ല്‍ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന സ്വ​കാ​ര്യ ക​മ്പ​നിക്ക് ഇ​വ​യു​ടെ ന​ട​ത്തി​പ്പു ചു​മ​ത​ല 15 വ​ര്‍​ഷ​ത്തേ​ക്ക് ലീ​സി​ന് ന​ല്‍​കു​ക​യാ​യി​രു​ന്നു. ബി​എ​ന്‍​ആ​ര്‍ ഹോ​ട്ട​ലു​ക​ള്‍ ഏ​റ്റെ​ടു​ക്കാ​ന്‍ ക​രാ​ര്‍ തു​ക​യാ​യി 15.45 കോ​ടി​യും ലൈ​സ​ന്‍​സ​സ് ഫീ​സാ​യി 9.96 കോ​ടി​യു​മാ​ണ് സു​ജാ​ത ഹോ​ട്ട​ല്‍​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ന​ല്‍​കി​യ​ത്. ഈ ​ക​രാ​ര്‍ ന​ല്‍​കി​യ​തി​നു പ​ക​ര​മാ​യി ര​ണ്ടേ​ക്ക​ര്‍ ഭൂ​മി ലാ​ലു​വി​ന് ല​ഭി​ച്ച​താ​യാ​ണ് പ​രാ​തി. 



    Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ലാലു പ്രസാദ് യാദവിനെതിരെ സിബിഐ കേസ്; വീടുകളില്‍ റെയ്ഡ്‌ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top