• Latest News

    Saturday, July 8, 2017

    ഹീമോഫീലിയ ബാധിച്ച യുവാവിനെ എച്ച്‌ഐവി ബാധിതനാക്കി സ്വകാര്യ ലാബ്
    Saturday, July 8, 2017
    2:39:00 AM

    കോഴിക്കോട്: ഹീമോഫീലിയ ബാധിച്ച് ചികിത്സയിലുള്ള പതിനെട്ടുകാരന്‍ എച്ച്ഐവി ബാധിതനെന്ന് മെഡിക്കല്‍ കോളേജിനടുത്തുള്ള സ്വകാര്യ ലാബ് തെറ്റായ റിപ്പോര്‍ട്ട് നല്‍കിയതിനെതിരെ അച്ഛന്റെ പരാതി.[www.malabarflash.com] 

    മകന്റെ രോഗത്തിന് തെറ്റായ റിപ്പോര്‍ട്ട് നല്‍കിയതിനെതിരെ മലപ്പുറം പൊന്മള സ്വദേശിയാണ് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കലക്ടര്‍ക്കും ഡിഎംഒയ്ക്കും പരാതി നല്‍കിയത്. മെഡിക്കല്‍ കോളേജിനടുത്തുള്ള ആലിയ എന്ന ലാബാണ് ജൂലൈ അഞ്ചിന് തെറ്റായ റിപ്പോര്‍ട്ട് നല്‍കിയതെന്ന് പരാതിയില്‍ പറഞ്ഞു.

    ഹീമോഫീലിയ ബാധിതനായ യുവാവിന്റെ ശരീരത്തില്‍ രക്തം കയറ്റാനാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് രക്തം പരിശോധിക്കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് ആലിയ ലാബില്‍ രക്തസാമ്പിള്‍ നല്‍കി. മെഡിക്കല്‍കോളേജിലെ ലാബ് അടച്ചതിനാലായിരുന്നു സ്വകാര്യ ലാബിനെ ആശ്രയിച്ചത്. എച്ച്ഐവിയുടെ കൂടിയ അളവായ 5.32 ആണ് പരിശോധനാ ഫലത്തില്‍ രേഖപ്പെടുത്തിയത്. 

    റിപ്പോര്‍ട്ടില്‍ അസ്വാഭാവികത തോന്നിയ ഡോക്ടര്‍ വീണ്ടും യുവാവിന് എയ്ഡ്സിനുള്ള എലിസ ടെസ്റ്റ് നടത്താന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് മെഡിക്കല്‍ കോളേജിലുള്ള ലാബിലും ആശുപത്രിക്കടുത്തുള്ള മറ്റൊരു സ്വകാര്യ ലാബിലും രക്തം പരിശോധനക്ക് നല്‍കി. രണ്ടു പരിശോധനയിലും എച്ച്ഐവി നെഗറ്റീവാണെന്നായിരുന്നു ഫലം.

    എച്ച്ഐവി പോസിറ്റീവാണെന്ന റിപ്പോര്‍ട്ട് തന്നെയും നിര്‍ധന കുടുംബത്തെയും വല്ലാതെ തളര്‍ത്തിയെന്ന് യുവാവിന്റെ അച്ഛന്‍ പറഞ്ഞു. തന്റെ മൂന്നു മക്കള്‍ക്കും ഹീമോഫീലിയ രോഗമാണ്. രോഗം അധികമാകുമ്പോഴാണ് മെഡിക്കല്‍ കോളേജില്‍ രക്തം കയറ്റാന്‍ കൊണ്ടുവരുന്നത്. ഇതിനിടയില്‍ ഇത്തരം സംഭവങ്ങള്‍ മാനസിക പ്രയാസമുണ്ടാക്കുന്നു. ലാബിനെതിരെ കര്‍ശന നടപടി സ്വീകരിക്കണം- അച്ഛന്‍ പരാതിയില്‍ ആവശ്യപ്പെട്ടു.



    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഹീമോഫീലിയ ബാധിച്ച യുവാവിനെ എച്ച്‌ഐവി ബാധിതനാക്കി സ്വകാര്യ ലാബ് Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top