• Latest News

    Thursday, July 13, 2017

    കെ.എസ്.ആര്‍.ടി.സി ബസ് കുഴിയിലേക്ക് മറിഞ്ഞ് 15 പേര്‍ക്ക് പരിക്ക്
    Thursday, July 13, 2017
    1:19:00 PM

    കുമ്പള: ഷിറിയ ക്ഷേത്രത്തിന് സമീപം കര്‍ണ്ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 15 പേര്‍ക്ക് പരിക്കേറ്റു.[www.malabarflash.com]

    ബസ് യാത്രക്കാരായ ഉപ്പള പ്രതാപ് നഗറിലെ സച്ചിന്‍ (24), ഹരീഷ് (20), ഉപ്പളയിലെ സല്‍മ (45), മകള്‍ റുഖിയ (25), ബസ് ഡ്രൈവര്‍ കൃഷ്ണപ്പ (49), കണ്ടക്ടര്‍ വിഘ്‌നേഷ് (43), ഹൊസങ്കടിയിലെ ആയിഷ (33), മഞ്ചേശ്വരത്തെ മുഹമ്മദ് (61), മിയാപ്പദവിലെ ആശാലത (31) എന്നിവരടക്കം 15 പേര്‍ക്കാണ് പരിക്കേറ്റത്. ഇവരെ വിവിധ ആസ്പത്രികളില്‍ പ്രവേശിപ്പിച്ചു.  

    രാവിലെ 8.45 ഓടെയാണ് അപകടമുണ്ടായത്. മംഗളൂരുവില്‍ നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞത്
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കെ.എസ്.ആര്‍.ടി.സി ബസ് കുഴിയിലേക്ക് മറിഞ്ഞ് 15 പേര്‍ക്ക് പരിക്ക് Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top