• Latest News

    Saturday, July 1, 2017

    കള്ളപ്പണം വെളുപ്പിക്കൽ: ആറ് സഹകരണ ബാങ്കുകള്‍ക്കെതിരെ സിബിഐ കേസ്
    Saturday, July 1, 2017
    6:30:00 PM

    കൊല്ലം: കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ആറ് സഹകരണ ബാങ്കുകള്‍ക്കെതിരെ സി.ബി.ഐ കേസ്. കൊല്ലം ജില്ലയിലെ കടയ്ക്കല്‍, പുതിയകാവ്, മയ്യനാട്, കുലശേഖരപുരം, ചാത്തന്നൂര്‍, പന്മന സഹകരണ ബാങ്കുകള്‍ക്ക് എതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ആരോപണവിധേയമായ ബാങ്കുകളുടെ സെക്രട്ടറിമാരെ പ്രതികളാക്കിയാണ് കേസെടുത്തിരിക്കുന്നത്. [www.malabarflash.com]

    പന്മന, ചാത്തന്നൂർ ബാങ്ക് ശാഖകളിലാണ് കൂടുതൽ സാമ്പത്തിക ക്രമക്കേട് നടന്നിട്ടുള്ളത്. നോട്ട് അസാധുവാക്കൽ സമയത്ത് ആർ.ബി.ഐ ഏർപ്പെടുത്തിയ പരിധികൾ ലംഘിച്ച് കോടികൾ നിക്ഷേപമായി സ്വീകരിക്കുകയും കള്ളപ്പണം വെളുപ്പിക്കുകയും ബാങ്കുകൾ ചെയ്തെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ബാങ്ക് രേഖകളിലും കൃത്രിമം നടന്നതായി കണ്ടെത്തിയിട്ടുണ്ട്.



    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കള്ളപ്പണം വെളുപ്പിക്കൽ: ആറ് സഹകരണ ബാങ്കുകള്‍ക്കെതിരെ സിബിഐ കേസ് Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top