• Latest News

    Sunday, July 2, 2017

    പശുവിന്റെ പേരിൽ കൊലപാതകം; ബി.ജെ.പി നേതാവ്​ അറസ്​റ്റിൽ
    Sunday, July 2, 2017
    11:08:00 AM

    റാഞ്ചി: ബീഫി​ന്റെ പേരിൽ ഝാർഖണ്ഡിൽ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട്​ ഒരാൾ അറസ്​റ്റിൽ. ഝാർഖണ്ഡിൽ അസ്​ഗർ അലി എന്നയാളെ മർദിച്ച കൊന്ന കേസി​ലാണ്​​ ബി.ജെ.പി മാധ്യമ വിഭാഗത്തിന്റെ ചുമതലയുള്ള നിത്യാനന്ദ മഹതോ ​ അറസ്​റ്റിലായത്​.[www.malabarflash.com]

    വ്യാഴാഴ്​ചയാണ്​ ബീഫ്​ കൈവശം വെച്ചുവെന്ന്​ ആരോപിച്ച്​ അസ്​ഗർ അലിയെ ഒരു കൂട്ടം ആളുകൾ മർദിച്ച്​ കൊലപ്പെടുത്തിയത്​​. അസ്​ഗർ അലിയുടെ മാരുതി വാനും ആൾക്കൂട്ടം കത്തിച്ചിരുന്നു. ഇൗ കേസിൽ നടത്തിയ അന്വേഷണത്തിലാണ്​ ബി.ജെ.പി നേതാവ്​ പിടിയിലായത്​.

    പശുവി​ന്റെ പേരിലുള്ള കൊലപാതകങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞ്​ മണിക്കൂറുകൾക്കകമാണ്​ ഝാർഖണ്ഡിൽ കൊലപാതകം നടന്നതെന്നതും ശ്രദ്ധേയമാണ്​​.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പശുവിന്റെ പേരിൽ കൊലപാതകം; ബി.ജെ.പി നേതാവ്​ അറസ്​റ്റിൽ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top