• Latest News

    Monday, July 17, 2017

    ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊല; മംഗളൂരുവില്‍ എന്‍.ഐ.എ ഓഫിസ് വേണമെന്ന ആവശ്യവുമായി ബി.ജെ.പി
    Monday, July 17, 2017
    10:09:00 PM

    ന്യൂഡല്‍ഹി: മംഗളൂരുവില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ഓഫിസ് തുറക്കണമെന്ന ആവശ്യവുമായി ബി.ജെ.പി.[www.malabarflash.com]

    കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിനെ കണ്ട ബി.ജെ.പി കര്‍ണാടക അധ്യക്ഷന്‍ ബി.എസ് യെദ്യൂരപ്പ ഈ ആവശ്യം അദ്ദേഹത്തെ അറിയിച്ചു. ആര്‍.എസ്.എസ് പ്രവര്‍ത്തകനായ ശരത് മഡിവാല കൊല്ലപ്പെട്ട സംഭവം എന്‍.ഐ.എ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

    കഴിഞ്ഞ നാലു വര്‍ഷത്തിനിടെ സമാന രീതിയില്‍ കൊല്ലപ്പെടുന്ന 12 ാമത്തെ സംഭവമാണിതെന്ന് അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ ജൂലൈ ഏഴിനാണ് ബണ്ട്വാളില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത്.



    Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊല; മംഗളൂരുവില്‍ എന്‍.ഐ.എ ഓഫിസ് വേണമെന്ന ആവശ്യവുമായി ബി.ജെ.പി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top