• Latest News

    Thursday, July 27, 2017

    ആതിരയെ കണ്ടെത്തി
    Thursday, July 27, 2017
    2:21:00 PM

    ഉദുമ: ഈ മാസം 10ാം തീയ്യതി വീട്ടുകാര്‍ക്ക് കത്തെഴുതിവെച്ച് വീടുവിട്ടിറങ്ങിയ കരിപ്പോടി കണിയാംപാടിയിയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനി ആതിരയെ കണ്ടെത്തി.[www.malabarflash.com]

    വ്യാഴാഴ്ച രാവിലെയാണ് ആതിരയെ കണ്ടെത്തിയത്. വ്യാഴാഴ്ച ഹൈക്കോടതിയില്‍ ഹാജരാകുമെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ ബേക്കല്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയതോടെയാണ് ആതിരയെ കണ്ടെത്താനായത്.

    ആതിരയില്‍ നിന്നും ബേക്കല്‍ പോലീസ് മൊഴി രേഖപ്പെടുത്തുകയാണ്.
    ഏറെ വിവാദമായ ആതിരയുടെ തീരോധാനവുമായി ബന്ധപ്പെട്ട് പോലീസ് ഇതിനകം നിരവധി പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. അതിനിടെ ആതിരയുടെ കൂട്ടുകാരി പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനെ തുടര്‍ന്ന് ഒളിവില്‍ പോയത് ദുരൂഹത വര്‍ദ്ധിപ്പിച്ചിരുന്നു.



    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ആതിരയെ കണ്ടെത്തി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top