• Latest News

    Thursday, July 6, 2017

    വീട്ടമ്മയുടെ എ.ടി.എം. കാര്‍ഡ് കവര്‍ന്ന് മൂന്നരലക്ഷം രൂപ തട്ടിയെടുത്ത ജോലിക്കാരിയും ഭര്‍ത്താവും പിടിയില്‍
    Thursday, July 6, 2017
    2:10:00 AM

    മംഗളൂരു: വീട്ടില്‍നിന്ന് എ.ടി.എം. കാര്‍ഡും പാസ് വേഡും കൈക്കലാക്കിയ വേലക്കാരിയും ഭര്‍ത്താവും ചേര്‍ന്ന് 3.59 ലക്ഷം രൂപ തട്ടിയെടുത്തു. മൂന്നുമാസത്തെ വിദേശവാസം കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് കാര്‍ഡുടമ വിവരമറിയുന്നത്.[www.malabarflash.com]

    വീട്ടമ്മയുടെ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ വേലക്കാരി ഫാത്തിമ(28), ഭര്‍ത്താവ് ശെല്‍വം(31) എന്നിവര്‍ പിടിയിലായി.

    നഗരത്തിലെ ഫെല്‍നീറില്‍ താമസിക്കുന്ന ജോയ്‌സിയെന്ന വീട്ടമ്മയ്ക്കാണ് പണം നഷ്ടപ്പെട്ടത്. ഏപ്രിലിലാണ് ഇവര്‍ വിദേശത്തുള്ള ഭര്‍ത്താവിന്റെയടുത്തേക്ക് പോയത്. ജൂണ്‍ 26-ന് മടങ്ങിയെത്തി. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓണ്‍ ചെയ്തപ്പോഴാണ് അക്കൗണ്ടില്‍നിന്ന് 12 തവണയായി 3.59 ലക്ഷം രൂപ പിന്‍വലിച്ച സന്ദേശം കണ്ടത്. ഉടന്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

    വര്‍ഷങ്ങളായി ജോയ്‌സിയുടെ വീട്ടില്‍ ജോലിക്കാരിയായിരുന്നു ഫാത്തിമ. ഏപ്രിലില്‍ വിദേശത്തേക്ക് പോകുമ്പോള്‍ ഫാത്തിമയെ ജോലിയില്‍നിന്ന് ഒഴിവാക്കിയിരുന്നു. അപ്പോള്‍ത്തന്നെ ഫാത്തിമ എ.ടി.എം. കാര്‍ഡും പാസ്വേഡ് അടങ്ങിയ ഡയറിയും മോഷ്ടിച്ചാണ് പോയതെന്ന് പോലീസ് പറഞ്ഞു.

    പണം പിന്‍വലിച്ച എ.ടി.എമ്മുകളിലെ സി.സി.ടി.വി. ക്യാമറകള്‍ പരിശോധിച്ചപ്പോഴാണ് കാര്‍ഡ് മോഷ്ടിച്ചത് ഫാത്തിമയാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് നഗരത്തില്‍ ഇവര്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടല്‍നിന്ന് പിടികൂടുകയായിരുന്നു. 2.25 ലക്ഷം രൂപയും ഒരു സ്വര്‍ണമാലയും ഇവരില്‍നിന്ന് പിടിച്ചെടുത്തു.

    മാല എ.ടി.എമ്മില്‍നിന്ന് പിന്‍വലിച്ച പണമുപയോഗിച്ച് വാങ്ങിയതാണെന്ന് ഫാത്തിമയും ശെല്‍വവും ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. തമിഴ്‌നാട് വെല്ലൂര്‍ സ്വദേശികളാണിവര്‍. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ചെയ്തു.



    Keywords: Karnataka News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: വീട്ടമ്മയുടെ എ.ടി.എം. കാര്‍ഡ് കവര്‍ന്ന് മൂന്നരലക്ഷം രൂപ തട്ടിയെടുത്ത ജോലിക്കാരിയും ഭര്‍ത്താവും പിടിയില്‍ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top