• Latest News

    Thursday, July 13, 2017

    ഇത് ഞങ്ങളുടെ അവസാന സെൽഫി’; നടി സുരഭി ലക്ഷ്മി വിവാഹ മോചിതയായി
    Thursday, July 13, 2017
    12:55:00 AM

    നടി സുരഭി ലക്ഷ്മി വിവാഹ മോചിതയായി. കോഴിക്കോട് കുടുംബ കോടതിയില്‍ നിന്നാണ് ഭര്‍ത്താവ് വിപിന്‍ സുധാകറുമായി സുരഭി പിരിഞ്ഞത്. വിപിന്‍ തന്നെയാണ് ഈ വാർത്ത ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.[www.malabarflash.com]

    നടിയുടെ വിവാഹജീവിതവുമായി ബന്ധപ്പെട്ട് നിരവധി വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഏതാനും വര്‍ഷങ്ങളായി ഇവര്‍ പിരിഞ്ഞിരിക്കുകയായിരുന്നുവെന്നും പറയുന്നു.

    ഇത് അവസാന സെല്‍ഫിയാണെന്നും ഞങ്ങൾ വിവാഹമോചിതരാകുന്നുവെന്നും ഫോട്ടോ സഹിതം കുറിച്ചു. സംഭവത്തില്‍ കമന്‍റുകള്‍ ഒന്നുമില്ലെന്നും ഇനി നല്ല സുഹൃത്തുക്കളായിരിക്കുമെന്നും വിപിന്‍റെ പോസ്റ്റില്‍ പറയുന്നു.

    2016ലെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ നടിയാണ് സുരഭി. മിന്നാമിനുങ്ങ് എന്ന ചിത്രത്തിനായിരുന്നു അവാര്‍ഡ്.


    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഇത് ഞങ്ങളുടെ അവസാന സെൽഫി’; നടി സുരഭി ലക്ഷ്മി വിവാഹ മോചിതയായി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top