• Latest News

    Tuesday, July 11, 2017

    ഐ.എസ് നേതാവ് അബൂബക്കര്‍ ബഗ്ദാദി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം
    Tuesday, July 11, 2017
    11:30:00 PM

    ബഗ്ദാദ്: ഭീകരസംഘടനയായ ഐ.എസ്.ഐ.എസ് നേതാവ് അബൂബക്കര്‍ അല്‍ ബഗ്ദാദി കൊല്ലപ്പെട്ടതായി സ്ഥിരീകരണം. സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമണ്‍ റൈറ്റ്‌സ് ആണ് ഐ.എസ് കേന്ദ്രങ്ങളെ ഉദ്ധരിച്ച് ഇക്കാര്യം സ്ഥിരീകരിച്ചത്.[www.malabarflash.com]

    കഴിഞ്ഞ ജൂണില്‍ റഷ്യന്‍ പ്രതിരോധ മന്ത്രാലയമാണ് ബഗ്ദാദി കൊല്ലപ്പെട്ടുവെന്ന് ആദ്യം പറഞ്ഞത്. സിറിയന്‍ നഗരമായ റാഖ തിരിച്ചുപിടിക്കുന്നതിനിടെ നടന്ന വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു റഷ്യ അറിയിച്ചത്. എന്നാല്‍ ഇതു സ്ഥിരീകരിക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടി അമേരിക്ക രംഗത്തെത്തിയിരുന്നു.

    ദയ്‌റല്‍ സോര്‍ മേഖലയുടെ ഐ.എസ് നേതാവിനെ ഉദ്ധരിച്ചു കൊണ്ടാണ് ബഗ്ദാദി കൊല്ലപ്പെട്ടതായി സിറിയന്‍ ഒബ്‌സര്‍വേറ്ററി ഡയരക്ടര്‍ റാമി അബ്ദുറഹ്മാന്‍ സ്ഥീരീകരണം നടത്തിയിരിക്കുന്നത്. എന്നാല്‍ എപ്പോഴാണ് കൊല്ലപ്പെട്ടതെന്ന് വിശദീകരിച്ചിട്ടില്ല.

    ബഗ്ദാദി കൊല്ലപ്പെട്ടതായി ഇതിനു മുമ്പ് പല പ്രാവശ്യം വാര്‍ത്ത വന്നിരുന്നുവെങ്കിലും, സിറിയന്‍ യുദ്ധത്തില്‍ വിശ്വസിക്കാവുന്ന കേന്ദ്രമാണ് സിറിയന്‍ ഒബ്‌സര്‍വേറ്ററി.

    അതേസമയം, ഇസ്‌ലാമിക് സ്റ്റേറ്റിന്റെ വെബ്‌സൈറ്റിലോ സോഷ്യല്‍ മീഡിയകളിലോ ഇതുമായി ബന്ധപ്പെട്ട ഒന്നും നല്‍കിയിട്ടില്ല.




    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഐ.എസ് നേതാവ് അബൂബക്കര്‍ ബഗ്ദാദി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top