• Latest News

    Wednesday, July 5, 2017

    ആധാര്‍ എന്റോള്‍മെന്റ് മുഖ്യ തപാലോഫീസുകളിലും; കേരളത്തില്‍ കാസര്‍കോട്ടടക്കം ആറ് കേന്ദ്രങ്ങള്‍
    Wednesday, July 5, 2017
    10:00:00 AM

    കാസര്‍കോട്: കേരളത്തിലെ ആറെണ്ണമടക്കം രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട 200 മുഖ്യ തപാലോഫീസുകളില്‍ ആധാര്‍കാര്‍ഡ് എടുക്കാനുള്ള സംവിധാനം ഈ മാസം 15-നകം നിലവില്‍ വരും.[www.malabarflash.com]

    തിരഞ്ഞെടുക്കപ്പെട്ട 23,000 സബ് പോസ്റ്റോഫീസുകളില്‍ ആധാര്‍ കാര്‍ഡിലെ തെറ്റുതിരുത്താനുള്ള സംവിധാനവും തുടങ്ങുന്നുണ്ട്. തപാല്‍വകുപ്പ് ജീവനക്കാര്‍ക്ക് കാര്‍ഡെടുക്കാനും മറ്റും പരിശീലനം നല്‍കിവരികയാണ്.

    കേരളത്തില്‍ കാസര്‍കോട്, തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ എന്നിവിടങ്ങളിലാണ് ആധാര്‍ എന്റോള്‍മെന്റ് തുടങ്ങുന്നത്. 

    ഒരാള്‍മാത്രം ജോലിചെയ്യുന്ന തപാല്‍ ഓഫീസുകളെ ആധാര്‍ ജോലിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

    ആധാര്‍കാര്‍ഡ് എടുക്കാന്‍വേണ്ട ബയോമെട്രിക് മെഷീന്‍, സ്‌കാനര്‍, കംപ്യൂട്ടര്‍ തുടങ്ങിയവ തപാലോഫീസില്‍ ഒരുക്കിവരികയാണ്. പ്രത്യേക കൗണ്ടറും തുറക്കും.
    വിലാസം മാറ്റുക, തെറ്റുതിരുത്തുക, പുതിയ ഫോട്ടോ അപ്ലോഡ് ചെയ്യുക തുടങ്ങിയ ജോലികളാണ് സബ് പോസ്റ്റോഫീസില്‍ ചെയ്യുക.  നിലവില്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴിയാണ് ആധാര്‍ കാര്‍ഡ് എടുക്കുന്നതും തെറ്റുതിരുത്തുന്നതും.



    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ആധാര്‍ എന്റോള്‍മെന്റ് മുഖ്യ തപാലോഫീസുകളിലും; കേരളത്തില്‍ കാസര്‍കോട്ടടക്കം ആറ് കേന്ദ്രങ്ങള്‍ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top