• Latest News

    Friday, July 14, 2017

    രാജ്യം തിരഞ്ഞ ആ അപരന്‍ ഈ മലയാളിയാണ്
    Friday, July 14, 2017
    1:23:00 AM

    പയ്യന്നൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സാദൃശ്യമുള്ള മാത്തിൽ കുറുവേലി പുതിയ റോഡിലെ പടിഞ്ഞാറെ കൊഴുമ്മൽ വീട്ടിൽ രാമചന്ദ്രന്റെ ഫോട്ടോ നവമാധ്യമങ്ങളിൽ വൈറലാകുന്നു.[www.malabarflash.com] 

    പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ ഫ്ലാറ്റ്ഫോമിൽ മോദിയുമായി സാദൃശ്യമുള്ള രാമചന്ദ്രൻ നിൽക്കുന്ന ഫോട്ടോ എടുത്ത് മോദി പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ എന്ന അടിക്കുറിപ്പോടെ ഫെയ്സ്ബുക്കിൽ ഇട്ടപ്പോൾ അതു വൻതോതിൽ ഷെയർ ചെയ്യുകയും ഇതര സമൂഹമാധ്യമങ്ങളിലും പ്രചരിക്കുകയും ചെയ്തു.

    രാമചന്ദ്രൻ ബെംഗളൂരുവിലുള്ള മകന്റെ അടുത്തേക്കു പോകാൻ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴാണ് ഫോട്ടോ എടുത്തത്. പലരും രാമചന്ദ്രനുമൊന്നിച്ച് സെൽഫി എടുക്കാനും തുടങ്ങി. അപ്പോഴൊന്നും ഇദ്ദേഹം ആരെന്ന് ആരും തിരക്കിയിരുന്നില്ല. നവമാധ്യമങ്ങളിലൂടെ ചിത്രം വൈറലായപ്പോഴാണ് നാട്ടുകാർ ഇതുകാണുകയും രാമചന്ദ്രനാണെന്നു തിരിച്ചറിയുകയും ചെയ്യുന്നത്.

    ഏറെക്കാലം വിദേശത്തായിരുന്ന രാമചന്ദ്രൻ അടുത്തകാലത്താണു നാട്ടിലെത്തി സ്ഥിരതാമസം തുടങ്ങിയത്. അടുത്ത കാലത്താണ് പലരും മോദിയുമായി സാദൃശ്യമുണ്ടെന്ന് പറയാൻ തുടങ്ങിയതെന്നും കേരളത്തിനു പുറത്തെത്തിയാൽ ഒന്നിച്ച് നിന്നു ഫോട്ടോയെടുക്കാനും കുശലം പറയാനും ആളുകൾ അടുത്തു കൂടാറുണ്ടെന്നും രാമചന്ദ്രൻ പറഞ്ഞു.



    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: രാജ്യം തിരഞ്ഞ ആ അപരന്‍ ഈ മലയാളിയാണ് Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top