• Latest News

    Sunday, June 4, 2017

    വടകരയില്‍ ഇരട്ടക്കുട്ടികള്‍ പുഴയില്‍ മുങ്ങി മരിച്ചു
    Sunday, June 4, 2017
    3:38:00 PM

    കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിപ്പുഴയില്‍ കുളിക്കാനിറങ്ങിയ എട്ടാം ക്ലാസുകാരായ രണ്ടു കുട്ടികള്‍ മുങ്ങി മരിച്ചു. ഇരട്ട കുട്ടികളായ തന്മയ,വിസ്മയ എന്നിവരാണ് മരിച്ചത്.[www.malabarflash.com]

    തിരുവള്ളൂര്‍ കുറ്റ്യാടിപ്പുഴയിലാണ് ഇരുവരും അപകടത്തില്‍പ്പെട്ടത്. രാവിലെ കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.

    നാട്ടുകാര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
    ശാന്തിനഗര്‍ പുതിയോട്ടില്‍ ശശി – സുമ ദമ്പതികളുടെ മക്കളാണ്. ഇരുവരും തിരുവള്ളൂര്‍ സൗമ്യത മെമ്മോറിയല്‍ ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനികളാണ്. 

    മൃതദേഹം വടകര താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: വടകരയില്‍ ഇരട്ടക്കുട്ടികള്‍ പുഴയില്‍ മുങ്ങി മരിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top